Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് 45-ാം ജന്മദിനം ആഘോഷിക്കുന്ന നടി; രജനികാന്തിനൊപ്പം ആദ്യമായി അഭിനയിക്കുമ്പോള്‍ ഇങ്ങനെ

ഇന്ന് 45-ാം ജന്മദിനം ആഘോഷിക്കുന്ന നടി; രജനികാന്തിനൊപ്പം ആദ്യമായി അഭിനയിക്കുമ്പോള്‍ ഇങ്ങനെ
, വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (09:29 IST)
തെന്നിന്ത്യയില്‍ അറിയപ്പെടുന്ന ഒരു പ്രമുഖ നടിയുടെ ബാല്യകാല ചിത്രങ്ങളാണ് ഇത്. ഒറ്റനോട്ടത്തില്‍ ഈ താരം ആരാണെന്ന് മനസിലായോ? ഇന്ന് 45-ാം ജന്മദിനം ആഘോഷിക്കുന്ന നടി മീനയാണ് ഇത്. ബാലതാരമായി സിനിമയില്‍ അരങ്ങേറിയ മീന രജനികാന്തിനൊപ്പം ആദ്യമായി അഭിനയിച്ച സിനിമയില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍. 
 
1982 ല്‍ റിലീസ് ചെയ്ത രജനികാന്ത് ചിത്രം 'എങ്കേയും കേട്ട കുറല്‍' ആണ് സിനിമ. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയിലാണ് ബാലതാരമായി മീന അരങ്ങേറിയതെങ്കിലും രജനികാന്ത് ചിത്രം 'എങ്കേയും കേട്ട കുറല്‍' ആണ് മീനയുടേതായി തിയറ്ററില്‍ എത്തിയ ആദ്യ സിനിമ. 
 
സാന്ത്വനം എന്ന സിനിമയിലൂടെയാണ് മീന മലയാളത്തില്‍ അരങ്ങേറിയത്. വര്‍ണപ്പകിട്ട്, കുസൃതികുറുപ്പ്, ഡ്രീംസ്, ഒളിംപ്യന്‍ അന്തോണി ആദം, രാക്ഷസരാജാവ്, കഥ പറയുമ്പോള്‍, ഫ്രണ്ട്സ്, ഉദയനാണ് താരം, കറുത്ത പക്ഷികള്‍, ദൃശ്യം തുടങ്ങിയവയാണ് മീനയുടെ മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നയന്‍താരയുടെ അമ്മ ഓമന കുര്യത്തിന്റെ പിറന്നാള്‍ ആഘോഷിച്ച് വിഘ്‌നേഷ് ശിവന്‍