Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാർത്തിയുടെ പീരിയഡ് ആക്ഷൻ ഡ്രാമയിൽ നായികയായി കല്യാണി, പ്രധാനറോളിൽ നിവിൻ പോളിയും, മാർഷലിന് തുടക്കം

Marshal

അഭിറാം മനോഹർ

, വെള്ളി, 11 ജൂലൈ 2025 (20:10 IST)
തമിഴിലെ സൂപ്പര്‍ താരമായ കാര്‍ത്തിയും താനക്കാരന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ തമിഴും ഒന്നിക്കുന്ന ബിഗ് ബജറ്റ് സിനിമയായ മാര്‍ഷലിന്റെ പൂജാചടങ്ങുകള്‍ ചെന്നെയില്‍ നടന്നു. ഡ്രീം വാരിയര്‍ പിക്‌ച്ചേഴ്‌സ് ഐ വി വൈ എന്റര്‍ടൈന്മെന്‍്‌സുമായി സഹകരിച്ചാണ് സിനിമ നിര്‍മിക്കുന്നത്. കടലോര പശ്ചാത്തലത്തില്‍ പറയുന്ന പീരിയഡ് ആക്ഷന്‍ ഡ്രാമയില്‍ കല്യാണി പ്രിയദര്‍ശനാണ് നായികയായി എത്തുന്നത്. മലയാളികളുടെ പ്രിയനായകനായ നിവിന്‍ പോളിയും സിനിമയില്‍ ശക്തമായ റോളിലെത്തും.
 
 തമിഴില്‍ യുവസംവിധായകരുടെ രണ്ടാം ചിത്രങ്ങളെല്ലാം ഹിറ്റാക്കിയ ചരിത്രമുള്ള നായകനാണ് കാര്‍ത്തി. പാ രഞ്ജിത്തിന്റെ മദ്രാസ്, ലോകേഷ് കനകരാജിന്റെ കൈതി, എച്ച് വിനോദിന്റെ തീരന്‍ അധികാരം ഒന്‍ഡ്രു എന്നിവയെല്ലാം ഈ ലിസ്റ്റിലുള്ള ചിത്രങ്ങളാണ്.താനക്കാരന്‍ എന്ന സിനിമയ്ക്ക് ശേഷം തമിഴ് ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് മാര്‍ഷല്‍. നിവിന്‍ പോളി, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ക്ക് പുറമെ സത്യരാജ്, പ്രഭു, ലാല്‍, ജോണ്‍ കൊക്കന്‍, ഈശ്വരി റാവു എന്നിങ്ങനെ വമ്പന്‍ സ്റ്റാര്‍ കാസ്റ്റും സിനിമയ്ക്കുണ്ട്. സായ് അഭയങ്കറാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുരേഷ് ഗോപിയുടെ ലക്ഷ്മി ഉണ്ണി വാവാവോ കേട്ടാണ് ഉറങ്ങിയിരുന്നത്, സുരേഷ് അവളെ പാടിയുറക്കുന്നത് കണ്ട് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു ദുരന്തമുണ്ടായത്: സിബി മലയിൽ