Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഥാറില്‍ കീര്‍ത്തി സുരേഷിന്റെ മാസ് ഡ്രൈവിങ്, വീഡിയോ

Mass Driving by Thar Keerthi Suresh

കെ ആര്‍ അനൂപ്

, തിങ്കള്‍, 6 നവം‌ബര്‍ 2023 (15:10 IST)
ചെന്നൈ കടപ്പുറത്ത് കൂടി മഹീന്ദ്ര ഥാര്‍ ഓടിച്ച് നടി കീര്‍ത്തി സുരേഷ്.ഓഫ് റോഡിങ്, നമ്മ ചെന്നൈ എന്ന് എഴുതി കൊണ്ടാണ് വീഡിയോ നടി പങ്കിട്ടത്. കേരള രജിസ്‌ട്രേഷനുള്ള വണ്ടിയുടെ ഡ്രൈവിംഗ് സീറ്റില്‍ നടിയെ കണ്ടതോടെ ആരാധകരും ആവേശത്തിലായി. 
 
കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന നടിയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞു.ഓള്‍ വീല്‍ ഡ്രൈവ് മോഡല്‍ വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്ന കീര്‍ത്തിയെയാണ് വീഡിയോ കാണാതായത്.
5.4 ദശലക്ഷം ആളുകളാണ് നടിയുടെ വീഡിയോ കണ്ടിരിക്കുന്നത്. വാഹനം ഓടിക്കാന്‍ ഏറെ ഇഷ്ടമുള്ള ആളാണ് കീര്‍ത്തി.മാനസിക പിരിമുറുക്കങ്ങളുണ്ടാകുമ്പോള്‍ ഡ്രൈവിംഗിന് പോകാറുണ്ടെന്നും നടി അഭിമുഖങ്ങള്‍ക്കിടെ പറഞ്ഞിട്ടുണ്ട്.ബിഎംഡബ്ല്യു എക്‌സ് 7 കഴിഞ്ഞവര്‍ഷം കീര്‍ത്തി സ്വന്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രശ്മികയുടെ മുഖമുള്ള ഡീപ്പ് ഫെയ്ക്ക് വീഡിയോ,നിയമ നടപടി ആവശ്യപ്പെട്ട് നടന്‍ അമിതാഭ് ബച്ചന്‍