Publish Date: Mon, 23 Nov 2020 (12:49 IST)
Updated Date: Mon, 23 Nov 2020 (12:52 IST)
'കമ്മാരസംഭവം' ടീം വീണ്ടും. മുരളി ഗോപിയും സംവിധായകൻ രതീഷ് അമ്പാട്ടും വിജയ് ബാബു നിർമ്മിക്കുന്ന ഒരു ചിത്രത്തിനുവേണ്ടിയാണ് ഒന്നിക്കുന്നത്. മുരളി ഗോപിയും രതീഷ് അമ്പാട്ടും നിർമ്മാണത്തിലും പങ്കാളികളാണ്. ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും. ജനുവരി രണ്ടിന് ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്യും. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മുരളിഗോപി തിരക്കഥ ഒരുക്കുന്നു. നിലവിൽ പ്രീ പ്രൊഡക്ഷൻ സ്റ്റേജിലാണ് ഈ സിനിമ.
ചിത്രത്തിൽ പൃഥ്വിരാജ് നായകനാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതൊരു ആക്ഷൻ ത്രില്ലർ ആണെന്ന് പറയപ്പെടുന്നു. സാധാരണ മാസ് എന്റർടെയ്‌നറിൽ നിന്ന് വ്യത്യസ്തമായ ഒരു പടം പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. അണിയറപ്രവർത്തകരെയും അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ അടുത്തുതന്നെ പുറത്തുവരും.