Select Your Language

Notifications

webdunia
webdunia
webdunia
webdunia

മീ ടൂ കേസ്: നടൻ അർജുൻ സർജയ്ക്ക് പോലീസിന്റെ ക്ലീൻചിറ്റ്

മീ ടൂ കേസ്: നടൻ അർജുൻ സർജയ്ക്ക് പോലീസിന്റെ ക്ലീൻചിറ്റ്
, ബുധന്‍, 1 ഡിസം‌ബര്‍ 2021 (19:09 IST)
മീ ടൂ ആരോപണക്കേസിൽ തെന്നിന്ത്യൻ നടൻ അർജുൻ സർജയ്ക്ക് പോലീസ് ക്ലീൻചിറ്റ് നൽകി. തെന്നിന്ത്യൻ സിനിമകളിൽ സജീവമായ ഒരു മലയാളി നടിയാണ് അർജുൻ സർജയ്ക്കെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്.
 
2018 ഒക്ടോബറിലാണ് നടി സാമൂഹിക മാധ്യമത്തിലൂടെ അർജുൻ സർജയ്ക്കെതിരേ മീ ടൂ ആരോപണമുന്നയിച്ചത്. ‘വിസ്മയ’ എന്ന സിനിമയുടെ റിഹേഴ്‌സൽ സമയത്ത് അർജുൻ മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം.സിനിമയിൽ അർജുന്റെ ഭാര്യയുടെ വേഷത്തിലായിരുന്നു അവർ അഭിനയിച്ചത്. കബൺപാർക്ക് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
 
തെളിവുകളുടെ അഭാവത്തിൽ അർജുൻ സർജയെ കുറ്റവിമുക്തനാക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഫസ്റ്റ് അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് (എ.സി.എം.എം.) കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതായി പോലീസ് അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആന്റണി പെരുമ്പാവൂരിനും ആന്റോ ജോസഫിനും ആദായ നികുതി വകുപ്പ് നോട്ടീസ്