നടി മീനയ്ക്കും കുടുംബത്തിനും കോവിഡ്. മീന തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. 2022 ല്‍ വീട്ടില്‍ എത്തിയ ആദ്യ അതിഥിയാണ് കൊറോണയെന്ന് മീന പറഞ്ഞു.
'2022 ല്‍ എന്റെ വീട്ടിലെത്തിയ ആദ്യ അതിഥി, മിസ്റ്റര്‍ കൊറോണ. അതിന് എന്റെ മുഴുവന്‍ കുടുംബത്തെയും വല്ലാതങ്ങ് ഇഷ്ടമായി. എന്നാല്‍ അധികകാലം അതിനെ ഇവിടെ നിര്‍ത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങളും ജാഗ്രത പാലിക്കൂ. ആരോഗ്യത്തോടെ ഇരിക്കൂ. രോഗം പടര്‍ത്താതിരിക്കാനും ശ്രദ്ധിക്കൂ,' മീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.