Publish Date: Sat, 09 Oct 2021 (10:11 IST)
Updated Date: Sat, 09 Oct 2021 (10:13 IST)
വര്‍ഷങ്ങളുടെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ താരം മീര ജാസ്മിന്‍ സിനിമയില്‍ തിരിച്ചെത്തുകയാണ്. ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികയായി നടി ഉണ്ടാകും. ഇനി സിനിമയില്‍ സജീവമായി തുടരാനാണ് തീരുമാനമെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമാലോകത്തെ ഓരോരുത്തരും താരത്തിന് ആശംസകളുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുകയാണ്.
സത്യന്‍ അന്തിക്കാടുമായി വീണ്ടും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത് അനുഗ്രഹമായി കാണുന്നുവെന്നും രണ്ടാം വരവില്‍ ഈ സിനിമ നല്ല തുടക്കമാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും നടി യുഎഇയുടെ ഗോള്‍ഡന്‍ വീസ സ്വീകരിച്ചതിനു ശേഷം പറഞ്ഞു.