Publish Date: Thu, 09 Sep 2021 (09:03 IST)
Updated Date: Thu, 09 Sep 2021 (09:09 IST)
താന്‍ അഭിനയിച്ച ആദ്യ സിനിമയായ 'അപരന്‍' റിലീസ് ചെയ്ത് 33 വര്‍ഷങ്ങള്‍ പിന്നിട്ട സന്തോഷം ജയറാം അടുത്തിടെ പങ്കുവെച്ചിരുന്നു. മലയാളത്തിന് പുറമേ തെലുങ്ക് സിനിമയില്‍ സജീവമാകുകയാണ് നടന്‍. പ്രഭാസിന്റെ രാധേ ശ്യാമില്‍ ശ്രദ്ധേയമായ വേഷത്തില്‍ ജയറാമും അഭിനയിക്കുന്നുണ്ട്.
രാം ചരണ്‍- ഷങ്കര്‍ പാന്‍ ഇന്ത്യന്‍ ചിത്രത്തിലും മലയാളികളുടെ പ്രിയ നടന്‍ ഉണ്ട്. മണിരത്‌നത്തിന്റെ പൊന്നിയന്‍ സെല്‍വനിലും ജയറാം ശക്തമായ വേഷത്തില്‍ എത്തുന്നുണ്ട്.
അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകളുമായി മകന്‍ കാളിദാസ് ജയറാം കഴിഞ്ഞദിവസം എത്തിയിരുന്നു.1992ലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. ഒരുമിച്ച് അഭിനയിച്ച തുടങ്ങിയ ശേഷമാണ് താരങ്ങള്‍ക്ക് പ്രണയത്തിലാകുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തത്.
മിമിക്രിയുടെ ലോകത്തുനിന്നും സിനിമയിലേക്ക് എത്തിയ നടനാണ് ജയറാം.എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ അദ്ദേഹത്തിന് 2011ല്‍ രാജ്യം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു.