Select Your Language

Notifications

webdunia
webdunia
webdunia
webdunia

മീര ജാസ്മിന്റെ നായകനായി അശ്വിന്‍ ജോസ്, പാലും പഴവും ഓഗസ്റ്റില്‍

Paalum pazhavum

അഭിറാം മനോഹർ

, വെള്ളി, 9 ഓഗസ്റ്റ് 2024 (12:15 IST)
Paalum pazhavum
മീര ജാസ്മിനും അശ്വിന്‍ ജോസും പ്രധാനവേഷങ്ങളിലെത്തുന്ന വികെ പ്രകാശ് ചിത്രമായ പാലും പഴവും എന്ന സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഒരു കോമഡി എന്റര്‍ടൈനറായാണ് സിനിമ ഒരുങ്ങുന്നത്. മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന കോമഡി കൈകാര്യം ചെയ്യുന്ന പഴയ മീര ജാസ്മിനായാകും താരം ചിത്രത്തിലെത്തുക.
 
കുസൃതി നിറഞ്ഞ മുഖമുള്ള മീര ജാസ്മിനും അശ്വിന്‍ ജോസുമാണ് സെക്കന്‍ഡ് ലുക്ക് പോസ്റ്ററിലുള്ളത്. ഓഗസ്റ്റ് 23നാണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. ശാന്തി കൃഷ്ണ,അശോകന്‍,മണിയന്‍ പിള്ള രാജു,നിഷ സാരംഗ്,മിഥുന്‍ രമേശ്, ആദില്‍ ഇബ്രാഹിം,രചന നാരായണന്‍ കുട്ടി,ആര്‍ ജെ സൂരജ് തുടങ്ങി നിരവധി താരങ്ങള്‍ സിനിമയില്‍ ഭാഗമാകുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാര്‍വതി തിരക്കിലാണ്; പുതിയ ചിത്രങ്ങള്‍ കാണാം