Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിത്രീകരണ തിരക്കിൽ മീര ജാസ്മിൻ, പുതിയ സിനിമയുടെ വിശേഷങ്ങൾ

rj mithun vk prakash meera jasmine

കെ ആര്‍ അനൂപ്

, വെള്ളി, 29 ഡിസം‌ബര്‍ 2023 (15:11 IST)
വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ തിരക്കിലാണ് മീര ജാസ്മിൻ. ഉർവശിയും ചിത്രത്തിലുണ്ട്. അച്ചുവിൻറെ അമ്മയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ഒരുത്തി എന്ന ചിത്രത്തിനുശേഷം വികെ പ്രകാശ് സംവിധാനം ചെയ്യുന്ന സ്ത്രീ കേന്ദ്രീകൃത സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ ഭാഗമാകാൻ സാധിച്ചതിലുള്ള സന്തോഷം മിഥുൻ പങ്കുവെച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mithun (@rjmithun)

ശാന്തി കൃഷ്ണ, അശ്വിൻ ജോസ്, മണിയൻപിള്ള രാജു, സുമേഷ് ചന്ദ്രൻ, നിഷ സാരംഗ്, കുളപ്പുള്ളി ലീല തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
ജവാനും മുല്ലപ്പൂവും എന്ന ചിത്രം നിർമ്മിച്ച 2 ക്രിയേറ്റീവ് മൈൻഡിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. മീരാ ജാസ്മിന്റെ തിരിച്ചുവരവിന് ശേഷം നടി മലയാളത്തിൽ അഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണിത്.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയകൊടി പാറിച്ച് സലാറും നേരും, രണ്ടാം ആഴ്ചയില്‍ കൂടുതല്‍ സ്‌ക്രീനുകളിലേക്ക് മോഹന്‍ലാല്‍ ചിത്രം