Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്നെ കടിച്ചുകീറാന്‍ വന്നാല്‍ ഞാന്‍ പ്രതികരിക്കും; നിലപാട് വ്യക്തമാക്കി മീര ജാസ്മിന്‍

Meera Jasmine
, ചൊവ്വ, 13 ജൂലൈ 2021 (12:19 IST)
മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. 2001 ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിന്‍ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഗ്രാമഫോണ്‍, സ്വപ്‌നക്കൂട്, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഒരേ കടല്‍ തുടങ്ങി ഒരുപിടി മികച്ച സിനിമകളില്‍ മീര അഭിനയിച്ചു. വളരെ പരിചയ സമ്പത്തുള്ള സംവിധായകരുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ മീരയ്ക്ക് ഭാഗ്യം ലഭിച്ചു. എന്നാല്‍, സിനിമ കരിയറില്‍ ഒട്ടേറെ വിവാദങ്ങളും മീരയെ പിടികൂടി. സെറ്റിലേക്ക് വൈകി എത്തുന്ന താരമാണെന്നും തോന്നും പോലെ കാര്യങ്ങള്‍ ചെയ്യുന്ന നടിയാണെന്നും പലയിടത്തുനിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. മീര അച്ചടക്കമില്ലാത്ത നടിയാണെന്ന് സംവിധായകരും നിര്‍മാതാക്കളും കുറ്റപ്പെടുത്തി. ഇത്തരം വിമര്‍ശനങ്ങള്‍ക്കെല്ലാം മീര മറുപടിയും നല്‍കിയിരുന്നു. പണ്ട് മീര നല്‍കിയ പ്രതികരണമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. കൈരളി ടിവിയിലെ ജെബി ജങ്ഷനിലാണ് മീര തനിക്കെതിരായ ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കിയത്. 
 
'ഞാന്‍ വിവാദങ്ങളെയും വിമര്‍ശനങ്ങളെയും ഇഗ്നോര്‍ ചെയ്യും. ആളുകള്‍ക്ക് വെറുതെ എന്ത് വേണമെങ്കിലും പറയാം. ഞാന്‍ ആരെയും കടിച്ചുകീറാന്‍ പോകുന്ന ആളല്ല. എന്നോട് നന്നായി നിന്നാല്‍ തിരിച്ചും ഞാന്‍ നന്നായിട്ടേ നില്‍ക്കൂ. എന്നെ കടിച്ചുകീറാന്‍ ആരെങ്കിലും വന്നാല്‍ ഞാന്‍ പ്രതികരിക്കും. വിവാദങ്ങള്‍ എന്നെ ബാധിക്കുന്ന വിഷയമേ അല്ല. ഞാന്‍ എന്റേതായ കാര്യങ്ങളില്‍ വളരെ തിരക്കിലാണ്,' മീര പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോജിക്ക് ശേഷം വിശാല്‍ ചിത്രത്തിന്റെ സെറ്റിലെത്തി ബാബുരാജ്, ഷൂട്ടിംഗ് ഹൈദരാബാദില്‍