Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ജു വാര്യരെ വീഴ്ത്താന്‍ മീരാ ജാസ്മിന്‍ കളത്തില്‍; മീരയുടെ മടങ്ങിവരവ് മോഹന്‍ലാലിന്‍റെ നായികയായി

Meera Jasmine
, വ്യാഴം, 1 ഫെബ്രുവരി 2018 (15:53 IST)
മലയാളത്തിന്‍റെ ലേഡി സൂപ്പര്‍താരം ഇപ്പോള്‍ മഞ്ജു വാര്യരാണ്. എന്നാല്‍ മഞ്ജുവിനോളം അഭിനയശേഷിയുള്ള, മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ഒരു നടി നമുക്കുണ്ട്. അത് മീരാ ജാസ്മിനാണ്. വിവാഹത്തിന് ശേഷം സിനിമാലോകവുമായി അകന്നുനിന്നിരുന്ന മീരാ ജാസ്മിന്‍ ഇപ്പോള്‍ തിരിച്ചുവരികയാണ്.
 
മോഹന്‍ലാലിന്‍റെ നായികയായാണ് മീര തിരിച്ചുവരുന്നത് എന്നതാണ് പ്രത്യേകത. അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ‘നീരാളി’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ ഭാര്യയാണ് മീര അഭിനയിക്കുക. പാര്‍വതി നായരാണ് മറ്റൊരു നായിക.
 
എതിരാളിയില്ലാതെ മിന്നിത്തിളങ്ങി നില്‍ക്കുന്ന മഞ്ജു വാര്യര്‍ക്ക് മീരാ ജാസ്മിന്‍റെ തിരിച്ചുവരവ് ഭീഷണിയാകും എന്നതില്‍ സംശയമില്ല. അതും മടങ്ങിവരവില്‍ മഞ്ജുവിനെപ്പോലെ വമ്പന്‍ സിനിമകളുടെ ഭാഗമാകാനാണ് മീരയുടെ ശ്രമം.
 
ആദ്യ ഷെഡ്യൂളില്‍ 15 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ ഈ പ്രൊജക്ടിന് നല്‍കിയിരിക്കുന്നത്. മുംബൈയില്‍ നീരാളിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 
 
നവാഗതനായ സാജു തോമസ് തിരക്കഥയെഴുതുന്ന നീരാളി ഒരു സ്റ്റൈലൈസ്ഡ് ത്രില്ലറാണ്. ഒരു പ്രശസ്ത ബോളിവുഡ് താരവും ഈ പ്രൊജക്ടിന്‍റെ ഭാഗമാകുമെന്നറിയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ആദി’ മോഷ്ടിച്ചത് ? സംവിധായകന്‍ ജീത്തു ജോസഫ് വെളിപ്പെടുത്തുന്നു !