Meera Jasmine workout photos: വര്‍ക്ക്ഔട്ടിനിടെ പകര്‍ത്തിയ കിടിലന്‍ മിറര്‍ സെല്‍ഫിയുമായി മീര ജാസ്മിന്‍; ചിത്രങ്ങള്‍
, ചൊവ്വ, 19 ജൂലൈ 2022 (13:18 IST)
Meera Jasmine workout photos: വര്‍ക്ക്ഔട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം മീര ജാസ്മിന്‍. വര്‍ക്ക്ഔട്ടിനിടെ പകര്‍ത്തിയ മിറര്‍ സെല്‍ഫികളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവ് ഗംഭീരമാക്കിയിരിക്കുകയാണ് മീര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരയുടെ രണ്ടാം വരവ്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യയിലെ എല്ലാ ഇന്‍ഡസ്ട്രികളിലും തന്റെ സാനിധ്യം അറിയിച്ച താരമാണ് മീര ജാസ്മിന്‍. ദേശീയ, സംസ്ഥാന പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.