മദ്യപാനവും പുകവലിയേയും ആഘോഷിക്കുന്ന വരികൾ, ലിയോയിലെ ഗാനത്തിന് പോലും സെൻസർ കട്ട്

Webdunia
തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (17:46 IST)
ദളപതി വിജയുടെ പുതിയ ചിത്രമായ ലിയോ എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാ ആസ്വാദകര്‍. ലോകേഷ് കനകരാജ് ഒരുക്കുന്ന ഗാങ്ങ്സ്റ്റര്‍ ചിത്രമായ ലിയോയില്‍ വയലന്‍സ് രംഗങ്ങളുടെ അതിപ്രസരം തന്നെയുണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന രംഗങ്ങളും ഗാനവും എല്ലാം തന്നെ. ഇപ്പോഴിതാ ചിത്രത്തിലെ നാ റെഡി എന്ന പാട്ടില്‍ നിന്നും മദ്യപാനത്തെയും പുകവലിയേയും ആഘോഷിക്കുന്ന വരികള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്.
 
പാട്ട് രംഗത്തില്‍ മദ്യപാനത്തിന്റെയും പുകവലിയുടെയും ദൃശ്യങ്ങള്‍ കുറയ്ക്കണമെന്നും ആവശ്യമുണ്ട്. റിലീസിനൊരുങ്ങുന്ന ലിയോയിലെ നാ റെഡി എന്ന ഗാനം 2 മാസം മുന്‍പാണ് പുറത്ത് വന്നത്. വിജയ് തന്നെ ഗാനം ആലപിച്ച ഗാനത്തിലെ ചില വരികള്‍ യുവാക്കളെ ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് കാണിച്ച് അണൈത്ത് മക്കള്‍ അരസിയല്‍ കക്ഷി പ്രസിഡന്റ് രാജേശ്വരി പ്രിയയാണ് സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കിയത്. ഗാനത്തിലെ അത്തരം വരികള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയ്ക്കാണ് സെന്‍സര്‍ ബോര്‍ഡ് കത്തയച്ചിരിക്കുന്നത്. ഇതേ പാട്ട് തന്നെ ഗുണ്ടായിസത്തെ പ്രത്സാഹിപ്പിക്കുന്നതാണെന്ന് കാണിച്ച് സെല്‍വം എന്നയാള്‍ നേരത്തെ പോലീസിന് പരാതി നല്‍കിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments