Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയിലറില്‍ മുഖം ഇല്ലാതെ ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍,300 പേര്‍ക്ക് സണ്‍ പിക്‌ചേഴ്‌സ് സ്വര്‍ണനാണയങ്ങള്‍ സമ്മാനിച്ചു

ജയിലറില്‍ മുഖം ഇല്ലാതെ ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍,300 പേര്‍ക്ക് സണ്‍ പിക്‌ചേഴ്‌സ് സ്വര്‍ണനാണയങ്ങള്‍ സമ്മാനിച്ചു

കെ ആര്‍ അനൂപ്

, തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (15:09 IST)
രജനികാന്തിന്റെ ജയിലര്‍ വിജയം നിര്‍മ്മാതാക്കള്‍ ആഘോഷിച്ചുവരുകയാണ്. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരിലേക്കും തങ്ങളുടെ സന്തോഷം എത്തിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് കലാനിധി മാരന്‍. 
സിനിമയില്‍ മുഖം ഇല്ലാതെ ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് സണ്‍ പിക്‌ചേഴ്‌സ് സ്വര്‍ണനാണയങ്ങള്‍ വിതരണം ചെയ്തു. സ്വര്‍ണ്ണം നാണയം നിര്‍മാതാവ് കലാനിധി മാരന്‍ നേരിട്ട് എത്തി ഓരോരുത്തര്‍ക്കും കൈമാറി. പരിപാടിയില്‍ സംവിധായകന്‍ നെല്‍സണ്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്ക് അത്താഴവിരുന്നും സണ്‍ പിക്‌ചേഴ്‌സ് ഒരുക്കിയിരുന്നു.
ഇതിനെല്ലാം പുറമേ ക്യാന്‍സര്‍ രോഗികള്‍ക്ക് 60 ലക്ഷം രൂപയും കുട്ടികളുടെ ശസ്ത്രക്രിയയ്ക്ക് ഒരു കോടി രൂപയും ബധിര-മൂക വിദ്യാലയങ്ങള്‍, സ്‌നേഹാലയങ്ങള്‍ തുടങ്ങിയവയ്ക്ക് 38 ലക്ഷം രൂപ വീതവും നിര്‍മ്മാതാക്കള്‍ നല്‍കി.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിന്തറ്റിക് ലഹരിക്ക് അടിമയായിരുന്നു, കല്യാണ ദിവസവും മദ്യപിച്ചു,മകള്‍ ജനിച്ചതോടെ ജീവിതം മാറിയെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍