Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മൂസ എന്നേ ചേര്‍ത്തുനിര്‍ത്തി';സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല,സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് നടന്‍ കണ്ണന്‍ സാഗര്‍

'മൂസ എന്നേ ചേര്‍ത്തുനിര്‍ത്തി';സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല,സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് നടന്‍ കണ്ണന്‍ സാഗര്‍

കെ ആര്‍ അനൂപ്

, ശനി, 24 സെപ്‌റ്റംബര്‍ 2022 (15:03 IST)
ജിബു ജേക്കബ് സംവിധാനം ചെയ്ത സുരേഷ് ഗോപിയുടെ 'മേ ഹും മൂസ' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച സന്തോഷത്തിലാണ് നടന്‍ കണ്ണന്‍ സാഗര്‍.പതിനൊന്നു ദിവസം ചിത്രീകരണത്തിന്റെ ഭാഗമായ നടന്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ഒരാളായി ചിത്രത്തില്‍ വേഷമിടുന്നു. സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം.
 
കണ്ണന്‍ സാഗറിന്റെ വാക്കുകള്‍ 
 
ജീവിതത്തില്‍ മറക്കാത്ത ഒരുപാട് നിമിഷങ്ങളില്‍ കൂടി കടന്നുപോയ ദിനങ്ങള്‍ ആയിരുന്നു 'മേ ഹും മൂസാ' എന്ന ജിബു ജേകബ് ഫിലിമില്‍ തുടക്കമിട്ടത് മുതല്‍ എനിക്ക് കിട്ടിയ സന്തോഷം,
 
ഞാന്‍ ഓഡിഷനില്‍ പങ്കുകൊണ്ടു പതിനായിരകണക്കിന് അംഗങ്ങള്‍ പങ്കെടുത്തു അതില്‍നിന്നും ആയിരം പേരെ സെലക്ട് ചെയ്തു, അതില്‍നിന്നും അഞ്ഞൂറുപേരോളം വീണ്ടും തിരഞ്ഞെടുത്തു, സിനിമയില്‍ ഇവര്‍ക്കൊക്കെ വേഷങ്ങള്‍ നല്‍കി ഗ്രാമത്തിലെയും മറ്റു സ്ഥലങ്ങളിലെയും കഥാപാത്രങ്ങളായി,
ഈ എളിയവനും കിട്ടി ആ ഗ്രാമത്തിലെ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ഒരാളായി വേഷം...
 
താടിയും മുടിയും വളര്‍ത്തിയ മൂസയുടെ കോലം എന്നില്‍ കൂടി മാറിമറിയുന്നു, സുന്ദരനും സുമുഖനുമായ മൂസയുടെ മുഖം കടയില്‍ നിന്നും പുറത്തിറങ്ങുന്ന ഗ്രാമീണര്‍ കാണുന്നു അവര്‍ ആരവം മുഴക്കുന്നു, കെട്ടിയൊരു പിടിത്തം പിടിച്ചു ഞാന്‍, മൂസാ എന്നേ ചേര്‍ത്തുനിര്‍ത്തി, ഈ നിമിഷം എന്റെ കഥാപാത്രമല്ല കണ്ണന്‍ സാഗര്‍ എന്ന ഞാന്‍ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല,..
 
ജിബു ജേകബ് എന്ന വെള്ളിമൂങ്ങ ചെയ്ത സംവിധായകന്റെ ക്യരിയറില്‍ ഒരു സൂപ്പര്‍ ഹിറ്റ് സിനിമയുടെ ഭാഗമായതില്‍ അതിരുറ്റ സന്തോഷം പിന്നെയും വേറെ, നാട്ടുകാരനായ വിഷ്ണു നമ്പൂതിരിയുടെ ശ്ചായാഗ്രഹണം അത്ഭുതപ്പെടുത്തും, മലയാളത്തില്‍ പറഞ്ഞിട്ടില്ലാത്ത കഥയാണ് രൂബേഷ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയ ഈ 'മേ ഹും മൂസാ',
ശ്രീ: തോമസ് തിരുവല്ലയും, കോണ്‍ഫിഡന്റ് ഗ്രൂപ്പ് MD ശ്രീ : Dr. റോയ് യും ചേര്‍ന്നു നിര്‍മിക്കുന്നു ഈ ചിത്രം.
 
ഡയറക്ടര്‍ ജിബു ജേകബ് സര്‍ പറഞ്ഞ ഒരുവാക്കുകൂടി എഴുതി ചേര്‍ക്കട്ടെ, 'ഈ സിനിമ കണ്ടിറങ്ങിയാല്‍ നിങ്ങളുടെ കൂടെ മൂസാക്കായെ വീട്ടില്‍ കൊണ്ടുപോകും' കാരണം മൂസാ നിങ്ങളുടെ മനസ്സില്‍ നിന്നും മാറില്ല തീര്‍ച്ച...

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് പെണ്‍കുട്ടികളുടെ അച്ഛന്‍, പ്രായത്തെ തോല്‍പ്പിച്ച് റഹ്‌മാന്‍! നടന്റെ വയസ്സ്