ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാന്‍' ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ജനുവരി 14 ന് തിയറ്ററുകളിലെത്തിയ സിനിമ നാല് കോടിയിലേറെ ലാഭമുണ്ടാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.തീയേറ്റര്‍ ഷെയറായി മാത്രം 2.4 കോടി സ്വന്തമാക്കാന്‍ ഉണ്ണി മുകുന്ദന്‍ എന്റര്‍ടെയ്‌ന്‍െമന്റ്‌സിനായി. ബിസിനസ് തലത്തില്‍ ആകെ നേടിയത് 9.02 കോടിയാണ്.
കേരള ഗ്രോസ് കലക്ഷന്‍ 5.1 കോടിയും ജിസിസി കലക്ഷന്‍ ഗ്രോസ് 1.65 കോടിയും ആണ്. മറ്റ് ഭാഷകളിലേക്കുള്ള ഡബ്ബിങ് അവകാശം വിറ്റുപോയത് 2 കോടി രൂപയ്ക്ക് ആണ്. സാറ്റ്ലൈറ്റ്- ഒടിടി റൈറ്റ്സുകളും വിറ്റ വഴിയും നിര്‍മ്മാതാക്കള്‍ക്ക് വലിയൊരു തുക ലഭിക്കും. ഓഡിയോ റൈറ്റ്സ് ഇനത്തില്‍ ലഭിച്ച 12 ലക്ഷം മേപ്പടിയാന്‍ സ്വന്തമാക്കി.
പ്രിന്റ് ആന്‍ഡ് പബ്ലിസിറ്റിയ്ക്ക് 5.5 കോടി രൂപ നിര്‍മ്മാതാക്കള്‍ ചെലവാക്കി.