Webdunia - Bharat's app for daily news and videos

Install App

'ഏതൊരാള്‍ക്കും നിങ്ങള്‍ വളരെ വലിയ ഇന്‍സ്പിരേഷനാണ്';'മേരി ആവാസ് സുനോ'ലെ കഥയോട് ചേര്‍ന്നുനില്‍ക്കുന്ന ജീവിതം !

കെ ആര്‍ അനൂപ്
ശനി, 14 മെയ് 2022 (08:38 IST)
ജീവിതത്തില്‍ തകര്‍ന്നുപോയ ഘട്ടങ്ങളെ അതിജീവിച്ച അദ്ദേഹം
യഥാര്‍ത്ഥത്തില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു.
മേരി ആവാസ് സുനോ'ലെ ജയസൂര്യയുടെ കഥാപാത്രത്തിന്റെ ജീവിതത്തോട്
വളരെ അടുത്തു നില്‍ക്കുന്ന അനുഭവം.
 
പ്രജേഷ് സെന്നിന്റെ വാക്കുകള്‍
 
മേരി ആവാസ് സുനോ തിരക്കഥ എഴുതുമ്പോഴാണ് തിരുവനന്തപുരത്തുള്ള
മാഹിര്‍ ഖാന്‍ എന്ന മാഹിറിക്കയെ പരിയപ്പെടുന്നത്.
ശരിക്കും ഞെട്ടിപ്പോയി.നായക കഥാപാത്രമായ ആര്‍ജെ ശങ്കറിന്റെ ജീവിതത്തോട്വളരെ അടുത്തു നില്‍ക്കുന്ന അനുഭവങ്ങളാണ് മാഹിറിക്കയ്ക്കുംഉണ്ടായിരുന്നത്.ജീവിതത്തില്‍ തകര്‍ന്നുപോയ ഘട്ടങ്ങളെ അതിജീവിച്ച അദ്ദേഹംയഥാര്‍ത്ഥത്തില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു.
 
പിന്നീട് എഴുത്തിന്റെ പല ഘട്ടത്തിലും മാഹിറിക്കയെ വിളിക്കുകയും
സംസാരിക്കുകയും ചെയ്തു.നന്ദിതാ റോയി എഴുതിയ കഥയില്‍നിന്നും വ്യത്യസ്തമായി തിരക്കഥ ഒരുക്കുന്നതിന് മാഹിറിക്കയുടെ അനുഭവങ്ങള്‍ പ്രചോദനമായി.അദ്ദേഹത്തിന്റെ ജീവതത്തിലെ സംഭവങ്ങള്‍
കൂടി കൂട്ടിച്ചേര്‍ത്താണ് സിനിമ ഒരുക്കിയത്.ഷൂട്ടിങ്ങിന്റെ എല്ലാ ഘട്ടത്തിലും
വലിയ പിന്തുണയും സഹായവുമായി അദ്ദേഹംഉണ്ടായിരുന്നു. ഒരു കാലത്ത് അഭിനയരംഗത്ത് തിളങ്ങി നിന്ന മാഹിറിക്കയ്ക്ക് ഈ സിനിമയില്‍
അഭിനയിക്കണമെന്ന ആഗ്രഹവും സാധിപ്പിച്ചു.ഒരു പാട് നല്ല വേഷങ്ങള്‍ ഇനിയും അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്.
 
ഇന്ന് പടം കണ്ട് കണ്ണുനിറഞ്ഞ് അദ്ദേഹം എന്നെ വിളിച്ചു.ശരിക്കും ഞാനും വളരെ ഇമോഷണലായിപ്പോയി.ഏതൊരാള്‍ക്കും നിങ്ങള്‍ വളരെ വലിയ ഇന്‍സ്പിരേഷനാണ്.നിങ്ങളുടെ നല്ല വാക്കുകള്‍ തന്നെയാണ് ഏറ്റവും വലിയ വിജയം എന്ന് ഞാന്‍ വിശ്വസിക്കുന്നു.എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല.
 
മേരി ആവാസ് സുനോ കണ്ട്
ഒരുപാട് ആളുകള്‍ വിളിക്കുകയും അഭിപ്രായം പറയുകയും
ചെയ്യുന്നുണ്ട്. നിങ്ങള്‍ തരുന്ന പിന്തുണയ്ക്ക്, സ്‌നേഹത്തിന്
വലിയ നന്ദി. തിയറ്ററുകളില്‍ തന്നെ പോയിസിനിമ കാണണം. പിന്തുണയ്ക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്

അടുത്ത ലേഖനം
Show comments