Publish Date: Thu, 12 May 2022 (08:57 IST)
Updated Date: Thu, 12 May 2022 (09:02 IST)
ആദ്യമായി ജയസൂര്യയും മഞ്ജുവാര്യരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മേരി ആവാസ് സുനോ നാളെ മുതല്‍ തിയേറ്ററുകളില്‍. റിലീസിന് മുന്നോടിയായി ഓരോ ക്യാരക്ടര്‍ പോസ്റ്ററായി നിര്‍മാതാക്കള്‍ പുറത്തിറക്കുകയാണ്. രശ്മി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്.പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വാക്ചാതുരിയാണ് ജയസൂര്യയുടെ കഥാപാത്രമായ ശങ്കറിന്റെ ആകര്‍ഷണം.ഒരു സാഹചര്യത്തില്‍ ശങ്കറിന്റെ ജീവിതത്തിലേക്ക് രശ്മി എത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. ജയസൂര്യയുടെ ക്യാപ്റ്റനില്‍ തുടങ്ങി ജയസൂര്യയുടെ തന്നെ മേരി ആവാസ് സുനോ വരെ എത്തി നില്‍ക്കുകയാണ് സംവിധായകന്‍ പ്രജേഷ് സെന്‍.
യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്.