നര്‍ത്തകി മേതില്‍ ദേവിക ആദ്യമായി നായികാവേഷത്തിലെത്തിയ കഥ ഇന്നുവരെ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ബിജു മേനോന്‍ നായകനായെത്തിയ സിനിമ റിലീസിന് മുന്‍പെ തന്നെ ശ്രദ്ധിക്കപ്പെട്ടെങ്കിലും തിയേറ്ററുകളീല്‍ കാര്യമായ സ്വീകരണം ലഭിച്ചിരുന്നില്ല. ബിജുമേനോന്‍, മേതില്‍ ദേവിക എന്നിവര്‍ക്കൊപ്പം നിഖില വിമല്‍, ഹക്കിം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, രഞ്ജി പണിക്കര്‍, കിഷോര്‍ സത്യ, അപ്പുണ്ണി ശശി എന്നിങ്ങനെ വലിയ താരനിരയാണ് സിനിമയിലുണ്ടായിരുന്നത്.
സിനിമയുടെ ഒടിടി സംപ്രേക്ഷണാവകാശം മനോരമ മാക്‌സാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒടിടി പ്രദര്‍ശനം തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും എന്ന് മുതലാകും പ്രദര്‍ശനം ആരംഭിക്കുക എന്നത് മനോരമ മാക്‌സ് വ്യക്തമാക്കിയിട്ടില്ല.