Mike - Move Your Body Video: മൈക്കിലെ 'മൂവ് യുവര്‍ ബോഡി' ഡാന്‍സ് വീഡിയോ പുറത്തിറക്കി
ഏതാനും മണിക്കൂറുകള്‍ കൊണ്ട് മൂന്ന് ലക്ഷത്തില്‍ അധികം കാഴ്ചക്കാരെയാണ് വീഡിയോയ്ക്ക് ലഭിച്ചത്
Publish Date: Fri, 12 Aug 2022 (21:56 IST)
Updated Date: Fri, 12 Aug 2022 (21:59 IST)
Mike - Move Your Body Video: ജോണ്‍ എബ്രഹാം എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിച്ച് വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത മൈക്കിലെ തകര്‍പ്പന്‍ ഡാന്‍സ് നമ്പര്‍ 'മൂവ് യുവര്‍ ബോഡി' റിലീസ് ചെയ്തു. എമ്മി അവാര്‍ഡ് നോമിനിയും പ്രശസ്ത ഹിപ്-ഹോപ്പ് ഗ്രൂപ്പായ കിംഗ്‌സ് യുണൈറ്റഡ് ഇന്ത്യയുടെ ഡയറക്ടറുമായ സുരേഷ് മുകുന്ദാണ് ഗാനത്തിന്റെ നൃത്തസംവിധാനം. സംസ്ഥാന അവാര്‍ഡ് ജേതാവ് ഹിഷാം അബ്ദുള്‍ വഹാബാണ് മൂവ് യുവര്‍ ബോഡിയുടെ സംഗീത സംവിധാനം. വിനായക് ശശികുമാര്‍ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് സിദ്ധാര്‍ത്ഥ് മേനോന്‍. ഏതാനും മണിക്കൂറുകള്‍ കൊണ്ട് മൂന്ന് ലക്ഷത്തില്‍ അധികം കാഴ്ചക്കാരെയാണ് വീഡിയോയ്ക്ക് ലഭിച്ചത്.
ജോണ്‍ എബ്രഹാം എന്റര്‍ടെയ്ന്‍മെന്റ് ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രമാണ് മൈക്ക്. കല, വിപ്ലവം, പ്രണയം എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആഷിഖ് അക്ബറാണ് മൈക്കിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. നവാഗതനായ രഞ്ജിത്ത് സജീവാണ് ചിത്രത്തിലെ നായകന്‍. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി തീര്‍ന്ന അനശ്വര രാജനാണ് നായിക. സെഞ്ചുറിയാണ് ചിത്രം വിതരണം ചെയ്യുന്നത്.