Publish Date: Fri, 18 Mar 2022 (09:13 IST)
Updated Date: Fri, 18 Mar 2022 (09:20 IST)
മലയാളികളുടെ പ്രിയതാരമായ മിയ ഇക്കഴിഞ്ഞ ജനുവരി 28ന് തന്റെ 30-ാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. അഞ്ചാം വയസ്സില്‍ കേരളത്തിലേക്ക് എത്തുന്നതിന് മുമ്പ് മിയ വളര്‍ന്നത് മഹാരാഷ്ട്രയിലിയിരുന്നു.
അഞ്ചാം വയസ്സുമുതല്‍ മിയ കോട്ടയം ജില്ലയിലെ പാലായില്‍ സ്ഥിര താമസം ആണ്.
2020 സെപ്റ്റംബര്‍ 12നായിരുന്നു നടിയുടെ വിവാഹം.വ്യവസായിയായ അശ്വിന്‍ ഫിലിപ്പാണ് ഭര്‍ത്താവ്. ജൂലൈയിലാരുന്നു താരത്തിന് കുഞ്ഞ് ജനിച്ചത്.
മിയയുടെ മൂത്ത സഹോദരിയായ ജിനി, ലിജോ ജോര്‍ജിനെ വിവാഹം കഴിച്ച് ബാംഗ്ലൂരിലാണ് ജീവിക്കുന്നത്.