Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി മിയ വിവാഹിതയാകുന്നു: വരൻ കോട്ടയം സ്വദേശി

മിയ
, ചൊവ്വ, 2 ജൂണ്‍ 2020 (07:52 IST)
മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായ മിയ ജോർജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിൻ ഫിലിപ്പാണ് വരൻ.ഇന്നലെ അശ്വിന്റെ വീട്ടിൽവച്ച് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ കുറച്ച് മാസങ്ങൾക്ക് ശേഷമായിരിക്കും വിവാഹം എന്നാണ് സൂചന.
 
പാലാ സ്വദേശിയായ മിയ അൽഫോൺസാമ്മ എന്ന സീരിയലിൽ പ്രധാനകഥാപാത്രമായെത്തിയാണ് ആദ്യം ശ്രദ്ധ നേടിയത്. തുടർന്ന് ച്ചിയുടെ രചനയില്‍ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി.അതിന് മുൻപ് തന്നെ തിരുവമ്പാടി തമ്പാന്‍, ഈ അടുത്ത കാലത്ത്, ഡോക്ടര്‍ ലവ് എന്നീ സിനിമകളിലും മിയ അഭിനയിച്ചിരുന്നു.മെമ്മറീസ്, പാവാട,ഡ്രൈവിങ് ലൈസൻസ് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുഷ്‌പം പോലെ ഞാന്‍ പല്ലുപറിക്കും, ഉർവശിയുടെ തകര്‍പ്പന്‍ പ്രകടനം!