Webdunia - Bharat's app for daily news and videos

Install App

Mammootty Mohanlal Mahesh Narayanan Movie: മോഹൻലാൽ ശ്രീലങ്കയിലേക്ക്, മമ്മൂട്ടിയില്ല: ലാൽ-മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുന്നു

ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

നിഹാരിക കെ.എസ്
തിങ്കള്‍, 16 ജൂണ്‍ 2025 (09:05 IST)
മലയാളത്തിന്റെ അഭിമാന താരങ്ങളായ മമ്മൂട്ടി-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട് വന്നതുമുതൽ മഹേഷ് നാരായണൻ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമയുടെ ഓരോ അപ്ഡേറ്റുകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
 
സിനിമയുടെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിലാണ് ആരംഭിച്ചത്. അതിനു പിന്നാലെ ലണ്ടൻ, ഡെൽഹി, ഹൈദരാബാദ് തുടങ്ങിയ വിവിധ രാജ്യാന്തര-ദേശീയ ലൊക്കേഷനുകളിലായി ചിത്രീകരണം തുടരുമെന്നാണ് റിപ്പോർട്ടുകൾ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നു. ചിത്രത്തിന്റെ എട്ടാമത്തെ ഷെഡ്യൂളിനായി മോഹൻലാൽ ശ്രീലങ്കയിലേക്ക് തിരിച്ചു. ശ്രീലങ്കൻ ഷെഡ്യൂളിൽ മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ ഉൾപ്പെടുന്ന സീനുകളുടെ ചിത്രീകരണം ആകും നടക്കുക. ഈ ഷെഡ്യൂളിൽ മമ്മൂട്ടിയില്ല. 
 
വലിയൊരു താര നിര തന്നെ സിനിമയിൽ ഉണ്ട്. ലാൽ-മമ്മൂക്ക കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന സിനിമ 2025-ലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്ന് ആകുമെന്ന വിശ്വാസത്തിലാണ് സിനിമാ ആരാധകർ. നയൻതാര ആണ് ചിത്രത്തിലെ നായിക. നയൻതാരയും മമ്മൂട്ടിയുമൊരുമിച്ചുള്ള പോർഷനുകളും നയൻതാര തനിച്ചുള്ള പോർഷനും ഇതിനോടകം ഷൂട്ട് ചെയ്തിട്ടുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments