Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിറാജ് ക്ലീൻ ബൗൾഡായോ? ആരാണ് കശ്മീരി സുന്ദരി നടി മഹിറ ശർമ

Mahira Sharma

അഭിറാം മനോഹർ

, വ്യാഴം, 30 ജനുവരി 2025 (12:50 IST)
Mahira Sharma
ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വീണ്ടുമൊരു പ്രണയവാര്‍ത്ത. ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ മുഹമ്മദ് സിറാജും ടെലിവിഷന്‍ താരം മാഹിറ ശര്‍മയും തമ്മില്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇരുവരോടും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ നവംബറില്‍ സോഷ്യല്‍ മീഡിയയില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവരും പരസ്പരം കാണാന്‍ തുടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
29കാരനായ മുഹമ്മദ് സിറാജിനെ ആശാ ഭോസ്ലെയുടെ കൊച്ചുമകള്‍ സനായ് ഭോസ്ലെയുമായി ബന്ധപ്പെടുത്തി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സനായുടെ പിറന്നാള്‍ ആഘോഷത്തില്‍ സിറാജ് പങ്കെടുത്തതാണ് വാര്‍ത്തകള്‍ക്ക് കാരണമായത്. എന്നാല്‍ സിറാജ് തനിക്ക് സഹോദരനെപ്പോലെയാണെന്നാണ് സനായ് വ്യക്തമാക്കിയിരുന്നു. മാഹിറ ശര്‍മയാകട്ടെ ഹിന്ദി പഞ്ചാബി ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായ താരമാണ്. 27കാരിയായ മാഹിറ ശര്‍മ ജമ്മു കശ്മീര്‍ സ്വദേശിയാണ്. ചെറുപ്രായത്തില്‍ തന്നെ അഭിനയരംഗത്തെത്തിയ മാഹിറ പല ജനപ്രിയ പരമ്പരകളുടെയും ഭാഗമാണ്. 2003ല്‍ പഞ്ചാബി സിനിമയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 50ലേറെ സംഗീത ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2019ലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റ് കൂടിയായിരുന്നു മാഹിറ ശര്‍മ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാമായിരുന്ന അമ്മ പോയി, ഗോപി സുന്ദറിന്റെ സങ്കടത്തിൽ പങ്കുചേർന്ന് മുൻ കാമുകി അമൃത സുരേഷ്