Select Your Language

Notifications

webdunia
webdunia
webdunia
webdunia

Travis Head vs Siraj: ഹെഡ് പറഞ്ഞതെല്ലാം കള്ളം, വിവാദത്തില്‍ തന്റെ ഭാഗം വ്യക്തമാക്കി സിറാജ്

Siraj

അഭിറാം മനോഹർ

, ഞായര്‍, 8 ഡിസം‌ബര്‍ 2024 (11:42 IST)
Siraj
ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ട്രാവിസ് ഹെഡിന്റെ പുറത്താകലിന് പിന്നാലെയുണ്ടായ വിവാദങ്ങളോട് പ്രതികരിച്ച് ഇന്ത്യന്‍ പേസറായ മുഹമ്മദ് സിറാജ്. അഡലെയ്ഡ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ട്രാവിസ് ഹെഡിനെ പുറത്താക്കിയതിന് പിന്നാലെ പവലിയനിലേക്ക് കേറിപോകാന്‍ ആംഗ്യം കാണിച്ച സിറാജ് ഏറെ നേരം ഹെഡിനെ കലിപ്പിച്ച് നോക്കിയിരുന്നു. തിരിച്ച് ഹെഡും ചീത്തവിളിച്ചുകൊണ്ടായിരുന്നു പവലിയനിലേക്ക് മടങ്ങിയത്.
 
 ഇതിനെ പറ്റി ചോദിച്ചപ്പോള്‍ പുറത്തായതിന് പിന്നാലെ വെല്‍ ബൗള്‍ഡ് എന്നാണ് താന്‍ പറഞ്ഞതെന്നും എന്നാല്‍ യാതൊരു കാര്യവുമില്ലാതെ സിറാജ് ചീത്തവിളിക്കുകയും തുറിച്ചുനോക്കുകയായിരുന്നുവെന്നുമാണ് ഹെഡ് വ്യക്തമാക്കിയത്. ഇപ്പോളിതാ ഈ വിഷയത്തിന്റെ തന്റെ ഭാഗം വ്യക്തമാക്കിയിരിക്കുകയാണ് മുഹമ്മദ് സിറാജ്. ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗുമായി സംസാരിക്കവെയാണ് സിറാജ് പ്രതികരിച്ചത്. അവര്‍ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തിരുന്നത്. നമ്മുടെ മികച്ച പന്തുകളില്‍ പോലും റണ്‍സ് നേടുമ്പോള്‍ നമ്മള്‍ നിസഹായരായി മാറും. നിങ്ങള്‍ ടിവിയില്‍ കണ്ടിരിക്കുമല്ലോ, ഞാൻ ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.
 
 വിക്കറ്റ് എടുത്തതിന്റെ ആഘോഷം മാത്രമായിരുന്നു. പ്രെസ് കോണ്‍ഫറന്‍സില്‍ ഹെഡ് പറഞ്ഞത് കള്ളമാണ്. വെല്‍ ബൗള്‍ഡ് എന്ന് ഹെഡ് പറഞ്ഞിട്ടില്ല. ക്രിക്കറ്റ് ജെന്റില്‍മാന്‍ ഗെയിമാണ്. എതിരാളികളെ ഞങ്ങള്‍ ബഹുമാനിക്കുന്നു. എങ്ങനെ തിരിച്ചുവരണമെന്ന് ഞങ്ങള്‍ക്കറിയാം. എപ്പോഴും കളിയെ പോസിറ്റീവായാണ് കാണുന്നത്. അവസരത്തിനൊത്ത് ഉയരാനാണ് എപ്പോഴും ശ്രമിക്കുന്നത്. സിറാജ് പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Australia: പൊരുതിയത് നിതീഷ് കുമാർ മാത്രം, അഡലെയ്ഡ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവി