മോഹന്‍ലാല്‍ ബറോസ് തിരക്കിലാണ്. അദ്ദേഹത്തിന്റെ സെറ്റിലെ നീട്ടിവിളി കേട്ടാല്‍ പേര്‍സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ലിജുവിന് അത് എന്തിനെന്ന് മനസ്സിലാകും.മേക്കപ്പ് ആര്‍ട്ടിസ്റ്റ് മാത്രമല്ല ലിജു, ലാല്‍ സാറിന്റെ ഓരോ നോട്ടവും എന്തിനാണെന്ന് മനസ്സിലാക്കാന്‍ കഴിവുള്ള ഒരു സഹായി കൂടിയാണെന്ന് അനീഷ് ഉപാസന പറയുന്നു
അനീഷ് ഉപാസനയുടെ വാക്കുകളിലേക്ക്
ലാല്‍ സാറിന്റെ കുട്ടികള്‍..
ലിജൂ....ലാല്‍ സാര്‍ ഈ നീട്ടിവിളി തുടങ്ങിയിട്ട് വര്‍ഷം കുറച്ചായി...സാറിന്റെ പേര്‍സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് മാത്രമല്ല ലിജു, ലാല്‍ സാറിന്റെ ഓരോ നോട്ടവും എന്തിനാണെന്ന് മനസ്സിലാക്കാന്‍ കഴിവുള്ള ഒരു സഹായി കൂടിയാണ്.
സാറിന്റെ നീട്ടിവിളി കേള്‍ക്കുമ്പോള്‍ പറന്ന് വരുന്ന ലിജു അണ്ണനെ ഞാന്‍ കാണാന്‍ തുടങ്ങിയത് ബാബാ കല്യാണി മുതലാണ്.അന്ന് മുതല്‍ ഇന്ന് വരെ സാറിന്റെ നിഴല്‍ പോലെ ലിജുഅണ്ണന്‍ ഉണ്ട്.
കൂട്ടത്തില്‍ ആരുടെ പേര് വിളിച്ചാലും ആദ്യം വിളി കേള്‍ക്കുന്നത് ലിജു അണ്ണനായിരിക്കും..
'ലിജു...''റെഡി സാര്‍...'
അതേ..സാറിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്..അതാണ് ഞാന്‍ 'റെഡി സാര്‍'എന്ന് പറയുന്നത്..'ലിജു അണ്ണന്റെ വാക്കുകളില്‍ പറഞ്ഞറിയിക്കാനാവാത്ത ബഹുമാനം ഉണ്ടായിരുന്നു..
മാത്രമല്ല ഇവരൊക്കെ എത്ര ലേറ്റ് ആയി പോയാലും സാറിനൊപ്പം കൃത്യമായി ലൊക്കേഷനില്‍ വന്നിറങ്ങുന്നതും കാണാറുണ്ട്..ഇത് ഒരു ദിവസം രണ്ട് ദിവസം ആണെങ്കില്‍ ഓക്കേ എന്ന് വെയ്ക്കാം..പക്ഷേ ഇത് മാസങ്ങളോളമാണ് ഓരോ സിനിമയും..പല നാടുകളില്‍..പല കാലാവസ്ഥകളില്‍..
ഇതിനിടയ്‌ക്കെല്ലാം ലാല്‍ സാറിനെ കാണാന്‍ പലരും വരാറുണ്ട്.അവരെയെല്ലാം കൃത്യമായി കെയര്‍ ചെയ്യാനും ലിജു അണ്ണന് അറിയാം.
ഒരിക്കല്‍ ഞാന്‍ ലിജു അണ്ണനോട് ചോദിച്ചു..അണ്ണന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അല്ലേ..??അപ്പോ എന്നോട് പറഞ്ഞു..'അളിയാ..എന്റെ ജോലി മേക്കപ്പ് ആണെങ്കിലും എനിക്ക് സാറിന്റെ കൂടെ എല്ലാം ജോലിയും ചെയ്യാനാണ് ഇഷ്ട്ടം..അതെനിക്ക് അദ്ദേഹത്തോടുള്ള ആരാധനയും ബഹുമാനവുമാണ്..സാറിന് ഒന്നിനും ഒരു തടസ്സവും ഉണ്ടാവാന്‍ പാടില്ല..
അപ്പോഴേക്കും ലാല്‍ സാറിന്റെ വിളി വന്നു..
ലിജൂ...
റെഡി സാര്‍....!
ലിജു അണ്ണന്‍ പറഞ്ഞത് സത്യമാണ്..ലാല്‍ സാറിന്റെ കൂടെ നില്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു വൈബ് ഉണ്ട്..എല്ലാവരെയും നോക്കി സ്‌നേഹത്തോടെയുള്ള ഒരു ചിരിയുണ്ട്..എന്തൊരു ചേലാണതിന്..'എന്റെ കുട്ടികള്‍ എവിടേ എന്നല്ലാതെ സാര്‍ ഇതുവരെ അവരെ അന്വേഷിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല...
ഈ കൂട്ടത്തില്‍ കുറേ കുട്ടികള്‍ ഉണ്ട്..
മുരളിയേട്ടന്‍..ബിജേഷ്..സജീവ്..റോബിന്‍..റോയ്...etc