Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

ഒരുങ്ങുന്നത് പത്രത്തിന്റെ രണ്ടാം ഭാഗമോ? ആകാംക്ഷയുയർത്തി എസ്‌ജി 253

സുരേഷ്‌ഗോപി
, ബുധന്‍, 2 മാര്‍ച്ച് 2022 (20:10 IST)
സുരേഷ്‌ഗോപിയെ നായകനാക്കി ജോഷി ഒരുക്കുന്ന പാപ്പൻ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ ആസ്വാദകർ. കിംഗ് ആന്‍ഡ് കമ്മീഷണര്‍ എന്ന ചിത്രത്തിന് ശേഷം സുരേഷ് ​ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ജോഷി-സുരേഷ്‌ഗോപി ഒന്നിക്കുന്ന ചിത്രത്തിനുണ്ട്.
 
ഇപ്പോഴിതാ തന്റെ 253മത് ചിത്രത്തിന്റെ സൂചന പുറത്തുവിട്ടിരിക്കുകയാണ് സുരേഷ് ഗോപി.ഫേസ്ബുക്കിൽ പങ്കുവച്ച  ഒരു പോസ്റ്ററിനൊപ്പമാണ് 253മത്തെ ചിത്രത്തെ കുറിച്ച് സുരേഷ് ​ഗോപി പറയുന്നത്. സർപ്രൈസിങ് ആയൊരു വെളിപ്പെടുത്തൽ വരുന്നുവെന്നും അതിനായി കാത്തിരിക്കു എന്നുമാണ് താരം ഫേസ്‌ബുക്കിൽ കുറിച്ചത്.
 
നിരവധി പത്രകട്ടിങ്ങുകളടങ്ങിയ ചിത്രത്തോടെയാണ് സുരേഷ്‌ഗോപിയുടെ പോസ്റ്റ്. ഇതോടെ സിനിമ പത്രത്തിന്റെ രണ്ടാം ഭാഗമാകുമെന്നാണ് ആരാധകർ പറയുന്നത്. സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
 
199ൽ പുറത്തിറങ്ങിയ പത്രം ശക്തമായ സംഭാഷണങ്ങൾകൊണ്ടും, മഞ്ജു വാര്യറുടെ കരുത്തുറ്റ പ്രകടനം കൊണ്ടു ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. മലയാളത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് പത്രം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹിറ്റ് തന്നെ,അദിതി റാവുവും കാജല്‍ അഗര്‍വാളും ഗാനരംഗത്ത്, വീഡിയോ