Select Your Language

Notifications

webdunia
webdunia
webdunia
webdunia

അത്യപൂര്‍വ പ്രതിഭാശാലി,ആ വലിയ കഥാകാരന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം: മോഹന്‍ലാല്‍

അത്യപൂര്‍വ പ്രതിഭാശാലി,ആ വലിയ കഥാകാരന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം: മോഹന്‍ലാല്‍

കെ ആര്‍ അനൂപ്

, ശനി, 23 ഏപ്രില്‍ 2022 (16:47 IST)
ജോണ്‍ പോളിനെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്ന് നടന്‍ പറഞ്ഞു.
 
മോഹന്‍ലാലിന്റെ വാക്കുകള്‍ 
 
പ്രിയപ്പെട്ട ജോണ്‍പോളേട്ടന്‍ നമ്മളെ വിട്ടുപിരിഞ്ഞു. ഉള്‍ക്കരുത്തുള്ള തിരക്കഥകളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാവുകത്വം പകര്‍ന്നുനല്‍കിയ അത്യപൂര്‍വ പ്രതിഭാശാലിയായിരുന്ന അദ്ദേഹത്തിന്റെ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. മനുഷ്യബന്ധങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന എത്രയെത്ര കഥാപരിസരങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. സുന്ദരമായ പുഞ്ചിരിയിലൂടെ, അതിലും സുന്ദരമായ ഭാഷയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ആ വലിയ കഥാകാരന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്ലൗസില്ലാതെ ചേലയുടുക്കണമെന്ന് ബാലുവും ജോണ്‍ പോളും; പറ്റില്ലെന്ന് ശോഭന, ഒടുവില്‍ ആ ഹിറ്റ് സിനിമയിലെ കോസ്റ്റിയൂം മാറ്റി !