Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എനിക്ക് മമ്മൂട്ടിയോട് അസൂയയുണ്ട്'; കാര്യം തുറന്നുപറഞ്ഞ് മോഹന്‍ലാല്‍

Mohanlal
ശരീരം ഏറ്റവും ചിട്ടയോടെ കാത്തുസൂക്ഷിക്കുകയാണ് ഒരു നടന്റെ ഏറ്റവും വലിയ ധര്‍മ്മമെന്ന് മോഹന്‍ലാല്‍. ഇക്കാര്യത്തില്‍ തനിക്ക് മമ്മൂട്ടിയോട് അസൂയയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. വെള്ളിത്തിരയിലെത്തിയിട്ട് 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ ആദരിക്കാന്‍ ഗൃഹലക്ഷ്മി തയ്യാറാക്കിയ പ്രത്യേക പംക്തിയിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ശരീരമാണ് ഒരു നടന്റെ ഏറ്റവും വലിയ സ്വത്ത്. അത് മനസിലാക്കി കാലങ്ങളായി അത് ചിട്ടയോടെ കാത്ത് സൂക്ഷിക്കുന്ന ഒരേ ഒരു നടന്‍ മമ്മൂട്ടി മാത്രമാണെന്നും മോഹന്‍ലാല്‍ പറയുന്നു. 
 
"പടയോട്ടം എന്ന സിനിമയുടെ കാലത്ത് കണ്ട അതുപോലെ തന്നെയാണ് ഇന്നും മമ്മൂട്ടി എന്ന ഞാന്‍ പറഞ്ഞാല്‍ അതൊരു ക്ലീഷേയാവും. എന്നാല്‍ അതാണ് യഥാര്‍ത്ഥത്തില്‍ ശരി. ശരീരം, ശാരീരം, സംസാര രീതി, സമീപനങ്ങള്‍ എന്നിവയില്‍ മമ്മൂട്ടിക്ക് ഒരു മാറ്റവും വന്നിട്ടില്ല. ഏറ്റവും പ്രധാനപ്പെട്ടത് ശരീരം മേദസ്സുകളില്ലാതെ കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്. ഗായകന് തന്റെ ശബ്ദം പോലെയാണ് ഒരു നടന് സ്വന്തം ശരീരം. അത് കാത്തുസൂക്ഷിക്കുന്നതാണ് ഏറ്റവും വലിയ ധര്‍മ്മം. ചിട്ടയോടെ ഇക്കാര്യം വര്‍ഷങ്ങളായി പാലിക്കുന്ന ഒരേ ഒരാളെ ഞാന്‍ കണ്ടിട്ടുള്ളു. അത് മമ്മൂട്ടിയാണ്. ഇക്കാര്യത്തിലാണ് എനിക്ക് മമ്മൂട്ടിയോട് ഏറ്റവും അധികം അസൂയ ഉള്ളതും. ആയുര്‍വേദ ചികിത്സയൊന്നും മമ്മൂട്ടിക്ക് ആവശ്യമില്ല. ഇക്കാര്യത്തില്‍ ആയുര്‍വേദം മമ്മൂട്ടിയില്‍ നിന്നാണ് പഠിക്കേണ്ടത്," മോഹന്‍ലാല്‍ പറഞ്ഞു
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്ര കഥാപാത്രങ്ങളായി ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍, 'അദൃശ്യം' വരുന്നു