Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേന്ദ്ര കഥാപാത്രങ്ങളായി ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍, 'അദൃശ്യം' വരുന്നു

കേന്ദ്ര കഥാപാത്രങ്ങളായി ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍, 'അദൃശ്യം' വരുന്നു

കെ ആര്‍ അനൂപ്

, ശനി, 14 ഓഗസ്റ്റ് 2021 (10:57 IST)
ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. അദൃശ്യം എന്ന് പേരിട്ടിരിക്കുന്ന സിനിമയിലെ മൂവരുടെയും മോഷന്‍ പോസ്റ്ററും ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തുവന്നു.
 
നവാഗതായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആത്മിയ രാജന്‍, പവിത്ര ലക്ഷ്മി, കായല്‍ ആനന്ദി, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, വിനോദിനി, അഞ്ജലി റാവു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ജുവിസ് പ്രൊഡക്ഷന്‍സും യു എ എന്‍ ഫലിം ഹൗസും എ എ എ ആര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.
 
രഞ്ജിന്‍ രാജ് ഗാനങ്ങള്‍ക്ക് സംഗീതവും ഡോണ്‍ വിന്‍സെന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പാക്ക്യരാജ് രാമലിംഗത്തിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. പുഷ്പരാജ് സന്തോഷ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ രാജാവായി ബാബു ആന്റണി, ചിത്രീകരണം പുരോഗമിക്കുന്നു