Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mohanlal about Mammootty: 'ഞങ്ങള്‍ ഒന്നിച്ചുള്ള കുറച്ച് ഭാഗങ്ങള്‍ തീര്‍ക്കാനുണ്ട്'; മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ മോഹന്‍ലാല്‍

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍ അഭിനയിക്കുന്നത്

Mammootty Health, mammootty - mohanlal, Mollywood, Mammootty News,മമ്മൂട്ടി ആരോഗ്യം, മമ്മൂട്ടി വാർത്ത, മമ്മൂട്ടി- മോഹൻലാൽ

രേണുക വേണു

, വ്യാഴം, 21 ഓഗസ്റ്റ് 2025 (08:45 IST)
Mohanlal about Mammootty: പൂര്‍ണ ആരോഗ്യവാനായി മമ്മൂട്ടി തിരിച്ചെത്തുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് മോഹന്‍ലാല്‍. കാര്‍മേഘം മാറിയ പോലെ രോഗത്തിന്റെ സംശയം മാറിയെന്നും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. 
 
' സന്തോഷമുണ്ട്. അദ്ദേഹത്തോടു സംസാരിക്കാറുണ്ട്. ഒരു സംശയമായിരുന്നു, അതിപ്പോള്‍ മാറി, കാര്‍മേഘം മാറിയ പോലെ. സന്തോഷവാനായി തിരിച്ചെത്തിയിട്ട് അദ്ദേഹം ഞങ്ങളുടെ കൂടെ തന്നെയാണ് അഭിനയിക്കേണ്ടത്. ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമയുടെ ഒന്നിച്ചുള്ള കുറച്ച് ഭാഗങ്ങള്‍ കൂടി തീര്‍ക്കാനുണ്ട്. അതിനുവേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്,' മോഹന്‍ലാല്‍ പറഞ്ഞു. 
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചില സുപ്രധാന സീനുകള്‍ ഇനി ചിത്രീകരിക്കാനുണ്ട്. രോഗമുക്തനായ മമ്മൂട്ടി കേരളത്തില്‍ തിരിച്ചെത്തിയാല്‍ ആദ്യം ജോയിന്‍ ചെയ്യുക മഹേഷ് നാരായണന്‍ ചിത്രത്തിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kalamkaval Teaser: 'വില്ലന്‍ വരാര്‍'; കളങ്കാവല്‍ ടീസര്‍ ഉടന്‍