മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ച് അദ്ദേഹത്തിന്റെ സഹോദരനും സീരിയല്‍ താരവുമായ ഇബ്രാഹിം കുട്ടി. കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ കടല്‍ താണ്ടിയതിന്റെ ആശ്വസമാണ് തനിക്കിപ്പോള്‍ ഉള്ളതെന്നും ഇബ്രാഹിം കുട്ടി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
കുറെ നാളുകളായി കാണുന്ന ഇടങ്ങളിലെല്ലാം ഓരോ മനുഷ്യരുടെയും അന്വേഷണം ഇച്ചാക്കയെ കുറിച്ച് മാത്രമായിരുന്നു. എവിടെ പോയാലും ആളുകള്‍ സ്‌നേഹത്തോടെ വന്ന് മമ്മൂക്ക ഓക്കെയല്ലെ എന്ന് ചോദിക്കും. അതെ എന്ന് പറഞ്ഞ് മടങ്ങുമ്പോ അവരുടെ മുഖത്തെ ഭാവം ആ മനുഷ്യനോടുള്ള അവരുടെ സ്‌നേഹത്തിന്റെ ആഴം തെളിയിക്കുന്നതാനെന്നും ഇബ്രാഹിം കുട്ടി ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. ഉപാധികളില്ലാതെ ഇച്ചാക്കയോടുള്ള സ്‌നേഹം കൊണ്ടുനടന്നവര്‍ക്ക്, പ്രാര്‍ഥിച്ചവര്‍ക്ക്, അദമ്യമായി തിരിച്ചുവരുവാന്‍ ആഗ്രഹിച്ചവര്‍ക്ക്, ഓരോ മനുഷ്യനും ദൈവത്തിനും നന്ദിയെന്നും ഇബ്രാഹിം കുട്ടി പോസ്റ്റില്‍ കുറിച്ചു.