Webdunia - Bharat's app for daily news and videos

Install App

പുതിയ സംവിധായകര്‍ക്കു മോഹന്‍ലാല്‍ അപ്രാപ്യനാണോ? ഇതാണ് താരത്തിനു പറയാനുള്ളത്

അതേസമയം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എംപുരാന്റെ തിരക്കിലാണ് ലാല്‍ ഇപ്പോള്‍

രേണുക വേണു
തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (08:25 IST)
പുതിയ സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ മോഹന്‍ലാല്‍ തയ്യാറാകുന്നില്ല എന്ന വിമര്‍ശനം പൊതുവെ ആരാധകര്‍ക്കിടയിലുണ്ട്. ന്യൂജനറേഷന്‍ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ തയ്യാറാകണമെന്നാണ് ആരാധകരുടെ ആവശ്യം. ഇതേ കുറിച്ചുള്ള ചോദ്യത്തിനു ലാല്‍ പറഞ്ഞ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തനിക്ക് ഇഷ്ടപ്പെട്ട കഥ വന്നാല്‍ തീര്‍ച്ചയായും പുതിയ സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമെന്ന് കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ പറഞ്ഞു. 
 
' എന്റടുത്തു പലരും വന്നു കഥകള്‍ പറയാറുണ്ട്. അതില്‍ പലതും നമ്മുടെ തന്നെ പഴയ സിനിമകളുടെ ഇന്‍ഫ്‌ളുവന്‍സിലാണ് പറയുന്നത്. അതിനെ ബ്രേക്ക് ചെയ്തു കൊണ്ടുള്ള കഥകള്‍ വന്നാല്‍ ആരുടെ ഒപ്പവും വര്‍ക്ക് ചെയ്യാന്‍ ഞാന്‍ തയാറാണ്,' മോഹന്‍ലാല്‍ പറഞ്ഞു. 
 
അതേസമയം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എംപുരാന്റെ തിരക്കിലാണ് ലാല്‍ ഇപ്പോള്‍. ഗുജറാത്തിലെ കനത്ത മഴയെ തുടര്‍ന്ന് എംപുരാന്‍ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ചില ഫ്‌ളാഷ് ബാക്ക് സീനുകളും ഇപ്പോഴത്തെ രംഗങ്ങളും 12 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ലാല്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Sabarimala News: ശബരിമല വിശേഷം: ഇരുമുടിക്കെട്ടിലെ അരി കൊടുത്താല്‍ പായസവും വെള്ള നിവേദ്യവും കിട്ടും

'വെജിറ്റേറിയന്‍ ഫുഡ് മാത്രം കഴിച്ചാല്‍ മതി'; എയര്‍ ഇന്ത്യ പൈലറ്റ് ഡേറ്റാ കേബിളില്‍ ജീവനൊടുക്കി, കാമുകന്‍ പിടിയില്‍

എല്ലാ വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളുന്നതാകണം പഠനയാത്രകള്‍: വിദ്യാഭ്യാസമന്ത്രി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

അടുത്ത ലേഖനം
Show comments