Webdunia - Bharat's app for daily news and videos

Install App

സ്‌ഫടികം എനിക്ക് ഏറെ പ്രയാസങ്ങൾ ഉണ്ടാക്കിയ സിനിമ, ഓർത്തെടുത്ത് മോഹൻലാൽ !

Webdunia
തിങ്കള്‍, 10 ഫെബ്രുവരി 2020 (16:17 IST)
മോഹൻലാൽ എന്ന അഭിനയതാവിനെ ഒരു ബ്രാൻഡാക്കി മാറ്റിയ കഥാപാത്രങ്ങളിൽ ഏറ്റവും മുൻപന്തിയിൽനിൽക്കും ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം. ആട് തോമ എന്ന കഥാപാത്രം അത്രത്തോളം പ്രിയപ്പെട്ടതാണ് മലയാളീകൾക്ക്. റെയ്‌ബാൻ ഗ്ലാസ് വച്ചുള്ള മോഹൻലാലിന്റെ മുഖം പിന്നീടങ്ങോട്ട് ആരാധകരുടെ മനസിൽ മാറാതെ നിന്നു. വർഷങ്ങൾക്കിപ്പുറം ആടുതോമ എന്ന കഥാപത്രത്തെ കുറിച്ച് സംസാരിയ്ക്കുകയാണ് മോഹൻലാൽ.    
 
ആട് തോമ ഒരിക്കലും എനിക്ക് വില്ലനല്ല. വില്ലനായിട്ടു ഞാന്‍ ആട് തോമയെ സങ്കല്‍പ്പിച്ചിട്ടില്ല. ആട് തോമ ഹീറോയാണ്. കാരണം ചെയ്യുന്ന കാര്യങ്ങള്‍ അയാള്‍ സത്യസന്ധമായിട്ടാണ് ചെയ്യുന്നത്. ഭദ്രന്‍ എന്ന് പറയുന്ന സംവിധായകന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിട്ടാണ് ഞാന്‍ സ്ഫടികത്തെ കാണുന്നത്. ആ സിനിമയില്‍ അച്ഛനും മകനുമായിട്ടുള്ളത് ഒരു പ്രത്യേക സ്നേഹമാണ്. 
 
തന്റെ മകന്‍ ഏറ്റവും വലിയ ആളാകണമെന്ന് ആഗ്രഹിക്കുന്ന ഒരു അച്ഛന്‍. അച്ഛന്റെ ഐഡിയോളോജിയോട് ഒത്തുപോകാന്‍ സാധിക്കാത്ത മകന്‍. രണ്ടും രണ്ട് വ്യക്തിത്വങ്ങള്‍ ആണ്. സ്ഫടികം ഷൂട്ട്‌ ചെയ്തത് ചങ്ങനാശ്ശേരിയിലാണ്. ചങ്ങനാശ്ശേരി ചന്തയിലൂടെ സാധാരണ നടക്കാന്‍ പറ്റില്ല. അത്രയ്ക്ക് തിരക്കാണ്. പക്ഷേ അവിടെ തന്നെ ഷൂട്ട്‌ ചെയ്യണം എന്ന് ഉറച്ച് വളരെ പ്രയാസപ്പെട്ടാണ് സിനിമ ഷൂട്ട്‌ ചെയ്തത്.  
 
ആട് തോമ എന്ന കഥാപാത്രം എന്ന സംബന്ധിച്ച്‌ ഫിസിക്കലായി വളരെ പ്രോബ്ലം ഉണ്ടായ സിനിമയാണ്. ഷൂട്ടിംഗ് ഇടയ്ക്ക് നിര്‍ത്തേണ്ടി വന്നു. അങ്ങനെയൊക്കെ ഫിസിക്കലായി ഏറെ സ്ട്രെയിന്‍ ചെയ്തു തീര്‍ത്ത സിനിമയാണ് സ്ഫടികം. ഒരു മാധ്യാമത്തിന് നൽകിയ അഭിമുഖത്തൊലാണ് മോഹൻലാൽ ആട് തോമയെ കുറിച്ച് ഓർമ്മകൾ പങ്കുവച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: ഇറാന്റെ തന്ത്രപ്രധാനമേഖലകള്‍ ഇസ്രായേല്‍ ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ട് , പശ്ചിമേഷ്യ യുദ്ധത്തിലേക്കോ?,മേഖലയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിച്ചുരുക്കി യു എസ്

ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് അനാശാസ്യ കേന്ദ്രം; ഒരു കസ്റ്റമര്‍ക്ക് 3,500 രൂപ വരെ ! കൊടുക്കുക 1000 രൂപ

വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരുക്ക്

കപ്പലിന് തീ പിടിച്ചിട്ട് മൂന്നുദിവസം കഴിഞ്ഞു; കാണാതായ നാല് ജീവനക്കാരെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല

അടുത്ത ലേഖനം
Show comments