Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിണങ്ങിയും ഇണങ്ങിയും ഞങ്ങള്‍ സഞ്ചരിച്ചു, യാത്ര പറയാതെ ശ്രീനി മടങ്ങി: മോഹന്‍ലാല്‍

യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളില്‍ എങ്ങനെ ഒതുക്കുമെന്നറിയില്ല

Mohanlal about Sreenivasan, Sreenivasan died, Actor Sreenivasan Passes Away, Sreenivasan death News,  ശ്രീനിവാസന്‍ അന്തരിച്ചു

രേണുക വേണു

, ശനി, 20 ഡിസം‌ബര്‍ 2025 (12:38 IST)
Mohanlal and Sreenivasan

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തില്‍ ഉള്ളുലഞ്ഞ് സുഹൃത്ത് മോഹന്‍ലാല്‍. യാത്ര പറയാതെ ശ്രീനി മടങ്ങിയെന്നും അദ്ദേഹവുമായുള്ള ആത്മബന്ധം വാക്കുകളില്‍ എങ്ങനെ ഒതുക്കുമെന്നറിയില്ലെന്നും ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 
 
മോഹന്‍ലാലിന്റെ വാക്കുകള്‍ 
 
യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളില്‍ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചവര്‍ എന്ന നിര്‍വചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്‌നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ. 
 
മലയാളി തന്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളില്‍ കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്‌ക്രീനില്‍ കണ്ടു. മധ്യവര്‍ഗ്ഗത്തിന്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്‌കരിക്കാന്‍ ശ്രീനിയെപ്പോലെ മറ്റാര്‍ക്ക് കഴിയും. ഞങ്ങള്‍ ഒന്നിച്ച കഥാപാത്രങ്ങള്‍ കാലാതീതമായി നിലനില്‍ക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്. 
 
ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണ്. സമൂഹത്തിന്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികള്‍. വേദനയെ ചിരിയില്‍ പകര്‍ത്തിയ പ്രിയപ്പെട്ടവന്‍. സ്‌ക്രീനിലും ജീവിതത്തിലും ഞങ്ങള്‍ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു.. പ്രിയപ്പെട്ട ശ്രീനിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു..

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

' കഴിഞ്ഞ തവണ കണ്ടപ്പോള്‍ ശ്രീനി പറഞ്ഞു, 'എനിക്ക് മതിയായി' '; സുഹൃത്തിന്റെ ഓര്‍മയില്‍ സത്യന്‍ അന്തിക്കാട്