Webdunia - Bharat's app for daily news and videos

Install App

'അമ്മ'യുടെ പ്രസിഡന്റായി മോഹന്‍ലാല്‍ തുടരും

തനിക്ക് പകരം പുതിയ ആശയങ്ങളുള്ള വ്യക്തി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തണമെന്നും ബാബു പറഞ്ഞു

രേണുക വേണു
ബുധന്‍, 12 ജൂണ്‍ 2024 (11:42 IST)
സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായി നടന്‍ മോഹന്‍ലാല്‍ തുടരും. ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ഇടവേള ബാബു ഒഴിയുന്ന സാഹചര്യത്തില്‍ മോഹന്‍ലാലും പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. എന്നാല്‍ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരുമെന്നാണ് ഇടവേള ബാബു പറയുന്നത്. 
 
സ്ഥാനം ഒഴിയാന്‍ മോഹന്‍ലാല്‍ ആഗ്രഹിച്ചിരുന്നെങ്കിലും സംഘടനയിലെ മറ്റു ഭാരവാഹികള്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. താനടക്കമുള്ളവര്‍ പ്രസിഡന്റ് സ്ഥാനം ഒഴിയരുതെന്ന് ലാലേട്ടനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അദ്ദേഹം ഏറെക്കുറെ അതിനു സമ്മതിച്ചിട്ടുണ്ടെന്നും ഇടവേള ബാബു പറയുന്നു. 
 
തനിക്ക് പകരം പുതിയ ആശയങ്ങളുള്ള വ്യക്തി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തണമെന്നും ബാബു പറഞ്ഞു. ഞാന്‍ മാറണം, പുതിയ ആള്‍ക്കാര്‍ വരേണ്ട സമയമായി. ഞാന്‍ മാറുമ്പോള്‍ സ്വാഭാവികമായി പുതിയ ചിന്തകള്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

പറന്നുയരുന്നതിന് തൊട്ട് മുമ്പ് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു, യാത്രക്കാരെ സ്ലൈഡുകള്‍ വഴി തിരിച്ചിറക്കി

റെയിൽവേ ജോലി തട്ടിപ്പിന് യുവതി പിടിയിലായി

രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റി, കാണാതിരിക്കാൻ നൂലുകൾ കെട്ടി; ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: പുതിയൊരു സെൻട്രൽ ജയിൽ കൂടി നിർമ്മിക്കുന്നു

അടുത്ത ലേഖനം
Show comments