Mohanlal: ജയിലര്‍ 2 വില്‍ അഭിനയിക്കാന്‍ ചെന്നൈയില്‍, തിരിച്ചെത്തിയാല്‍ 'ഭ.ഭ.ബ'; ഓഗസ്റ്റില്‍ ബിഗ് ബോസ്
ജയിലറിന്റെ ആദ്യഭാഗത്ത് മാത്യു എന്ന കാമിയോ വേഷമാണ് ലാല്‍ ചെയ്തത്
Mohanlal: മോഹന്‍ലാല്‍ ഇനി അഭിനയിക്കുക നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ജയിലര്‍ 2 വില്‍. ചെന്നൈയിലെത്തിയ ലാല്‍ രജനിക്കൊപ്പമുള്ള കോംബിനേഷന്‍ സീനുകളില്‍ അടക്കം അഭിനയിക്കും.
ജയിലറിന്റെ ആദ്യഭാഗത്ത് മാത്യു എന്ന കാമിയോ വേഷമാണ് ലാല്‍ ചെയ്തത്. ഇതേ കഥാപാത്രം ജയിലര്‍ രണ്ടാം ഭാഗത്തിലും ഉണ്ട്. ഇത്തവണ ആദ്യ ഭാഗത്തേക്കാള്‍ അല്‍പ്പം പ്രാധാന്യം കൂടുതലാണ്. ഗംഭീര ആക്ഷന്‍ സീന്‍ അടക്കം മോഹന്‍ലാലിനു ഉണ്ടെന്നാണ് വിവരം.
ജയിലര്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ലാല്‍ കേരളത്തില്‍ തിരിച്ചെത്തും. പിന്നീട് 'ഭ.ഭ.ബ' എന്ന ചിത്രത്തിലാകും ജോയിന്‍ ചെയ്യുക. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ ലാലിന്റേത് കാമിയോ റോള്‍ ആണ്. ഏകദേശം 10-15 ദിവസങ്ങള്‍ മാത്രമാണ് ലാല്‍ 'ഭ.ഭ.ബ'യ്ക്കു നല്‍കിയിരിക്കുന്നത്.
ഓഗസ്റ്റില്‍ ബിഗ് ബോസ് മലയാളം അവതാരകനായി മോഹന്‍ലാലിനെ കാണാം. ഇതിനോടൊപ്പം മഹേഷ് നാരായണന്‍ ചിത്രത്തിലെ ശേഷിക്കുന്ന ഭാഗങ്ങള്‍ പൂര്‍ത്തിയാക്കും. മമ്മൂട്ടി കേരളത്തില്‍ എത്തിയ ശേഷമായിരിക്കും മഹേഷ് നാരായണന്‍ ചിത്രത്തിലെ ലാലിന്റെ ശേഷിക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണം.