Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍-മമ്മൂട്ടി ബോക്‌സ്ഓഫീസ് താരയുദ്ധം ഇങ്ങനെ; കൂടുതല്‍ ജയം ആര്‍ക്കൊപ്പം?

Webdunia
ശനി, 12 ഫെബ്രുവരി 2022 (09:57 IST)
മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടേയും സിനിമകള്‍ ഒന്നിച്ച് റിലീസ് ചെയ്യുമ്പോള്‍ ആരാധകര്‍ക്ക് ഇരട്ടി ആവേശമാണ്. അത്തരത്തിലുള്ള പ്രധാനപ്പെട്ട മമ്മൂട്ടി-മോഹന്‍ലാല്‍ ക്ലാഷുകളും അതില്‍ ജയിച്ചത് ആരാണെന്നും നമുക്ക് നോക്കാം

1. പുലിമുരുകന്‍-തോപ്പില്‍ ജോപ്പന്‍

2016 ഒക്ടോബര്‍ ഏഴിനാണ് മോഹന്‍ലാലിന്റെ പുലിമുരുകനും മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും റിലീസ് ചെയ്തത്. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രമായി. തോപ്പില്‍ ജോപ്പന്‍ ശരാശരിയിലൊതുങ്ങി. ജോണി ആന്റണിയാണ് തോപ്പില്‍ ജോപ്പന്‍ സംവിധാനം ചെയ്തത്.

2. ഭാസ്‌കര്‍ ദ റാസ്‌കല്‍-എന്നും എപ്പോഴും
 
2015 വിഷു റിലീസായി ഏപ്രില്‍ 15 നാണ് ഭാസ്‌കര്‍ ദ റാസ്‌കല്‍ റിലീസ് ചെയ്തത്. മമ്മൂട്ടിയെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദ റാസ്‌കല്‍ തിയറ്ററുകളില്‍ മികച്ച വിജയം നേടി. മാര്‍ച്ച് 27 ന് തിയറ്ററുകളിലെത്തിയ എന്നും എപ്പോഴും ശരാശരി വിജയത്തിലൊതുങ്ങി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ച ചിത്രമായിരുന്നു. 

3. പഴശ്ശിരാജ-എയ്ഞ്ചല്‍ ജോണ്‍

2009 ഒക്ടോബര്‍ 16 ന് റിലീസ് ചെയ്ത പഴശ്ശിരാജയും ഒക്ടോബര്‍ 22 ന് റിലീസ് ചെയ്ത എയ്ഞ്ചല്‍ ജോണും തിയറ്ററുകളില്‍ ഏറ്റുമുട്ടിയപ്പോള്‍ ആധികാരികമായ ജയം മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം പഴശ്ശിരാജയ്‌ക്കൊപ്പം. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജ വമ്പന്‍ ഹിറ്റായി. എയ്ഞ്ചല്‍ ജോണ്‍ തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞു.

4. രാവണപ്രഭു-രാക്ഷസരാജാവ്
 
ബോക്സ്ഓഫീസില്‍ വമ്പന്‍ ക്ലാഷ് നടന്ന സൂപ്പര്‍താര ചിത്രങ്ങള്‍. 2001 ഓഗസ്റ്റ് 31 ന് ഓണം റിലീസായാണ് മോഹന്‍ലാലിന്റെ രാവണപ്രഭുവും മമ്മൂട്ടിയുടെ രാക്ഷസരാജാവും റിലീസ് ചെയ്തത്. രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത രാവണപ്രഭു വമ്പന്‍ ഹിറ്റായപ്പോള്‍ വിനയന്‍ ചിത്രം രാക്ഷസരാജാവ് സാധാരണ വിജയത്തിലൊതുങ്ങി.
 
5. ശിക്കാര്‍-പ്രാഞ്ചിയേട്ടന്‍
 
2010 സെപ്റ്റംബര്‍ 10 നാണ് മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുകെട്ടില്‍ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ് റിലീസ് ചെയ്തത്. സെപ്റ്റംബര്‍ 11 ന് ശിക്കാര്‍ ഇറങ്ങി. ശിക്കാര്‍ തിയറ്ററില്‍ ശരാശരി വിജയത്തിലൊതുങ്ങി. പ്രാഞ്ചിയേട്ടന്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും ബോക്സ്ഓഫീസില്‍ അത്ര ലാഭകരമായിരുന്നില്ല. പില്‍ക്കാലത്ത് പ്രാഞ്ചിയേട്ടന്‍ മലയാളത്തിലെ ട്രെന്റ് സെറ്റര്‍ ചിത്രമായി.
 
6. പപ്പയുടെ സ്വന്തം അപ്പൂസ്-യോദ്ധ
 
1992 സെപ്റ്റംബര്‍ മൂന്നിനാണ് സംഗീത് ശിവന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ യോദ്ധ റിലീസ് ചെയ്തത്. ഒരു ദിവസത്തിനു ശേഷം ഫാസില്‍-മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ് തിയറ്ററിലെത്തി. രണ്ട് സിനിമകളും തിയറ്ററില്‍ വിജയിച്ചെങ്കിലും ലോങ് റണ്‍ കിട്ടിയതും കൂടുതല്‍ പമം വാരിയതും പപ്പയുടെ സ്വന്തം അപ്പൂസാണ്.
 
7. മിന്നാരം-സൈന്യം
 
1993 സെപ്റ്റംബര്‍ 16 നാണ് രണ്ട് സിനിമകളും റിലീസ് ചെയ്തത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മിന്നാരം തരക്കേടില്ലാത്ത വിജയം നേടിയപ്പോള്‍ മമ്മൂട്ടി-ജോഷി ചിത്രം സൈന്യം സാമ്പത്തികമായി പരാജയപ്പെട്ടു. സൈന്യത്തിനു തിയറ്ററുകളില്‍ ലോങ് റണ്‍ കിട്ടിയെങ്കിലും വലിയ ബജറ്റില്‍ ഉള്ള സിനിമയായതിനാല്‍ സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ സാധിച്ചില്ല.
 
8. സ്ഫടികം-മഴയെത്തും മുന്‍പെ
 
1995 മാര്‍ച്ച് 30, 31 തിയതികളിലാണ് ഈ രണ്ട് സിനിമകള്‍ റിലീസ് ചെയ്തത്. സ്ഫടികവും മഴയെത്തും മുന്‍പെയും തിയറ്ററുകളില്‍ വമ്പന്‍ വിജയമായി. സ്ഫടികത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് വലിയ സ്വീകാര്യത കിട്ടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്തനാപുരത്ത് വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി, പീഡന ശ്രമം; യുവാവ് പിടിയിൽ

ക്യാപിറ്റൽ പണിഷ്‌മെന്റ് എന്നൊരു വാക്ക് സമ്മേളനത്തിൽ ഉണ്ടായിട്ടില്ല; സുരേഷ് കുറുപ്പിനെതിരെ ചിന്ത ജെറോം

'ഇന്ത്യയെക്കുറിച്ച് ഇതുപറയാൻ എനിക്ക് മടിയില്ല'; അമേരിക്കക്കാരിയുടെ വീഡിയോയിൽ കമന്റുകളുടെ പെരുമഴ

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു; തലയ്ക്ക് പരിക്ക്, സംഭവം കൂട് വൃത്തിയാക്കുന്നതിനിടെ

റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments