Publish Date: Fri, 11 Feb 2022 (17:28 IST)
Updated Date: Fri, 11 Feb 2022 (17:30 IST)
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'ആറാട്ട്'.ഫെബ്രുവരി 18ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ടിക്കറ്റ് പ്രീ ബുക്കിംഗ് ഗള്‍ഫ് രാജ്യങളായ യു.എ.ഇ, ഒമാന്‍ , ബഹറൈന്‍ എന്നിവിടങ്ങളില്‍ ആരംഭിച്ചു. സിനിമ കാണാനായി കാത്തിരിക്കുന്ന ആദ്യ മണിക്കൂറുകളില്‍ തന്നെ ടിക്കറ്റുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു.മികച്ച പ്രതികരണമാണ് ബുക്കിംഗിന് ലഭിക്കുന്നത്.
ഉദയകൃഷ്ണന്‍ തിരക്കഥയൊരുക്കിയ 'ആറാട്ട്' ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മാസ് മസാല എന്റര്‍ടെയ്ര്‍ കൂടിയാണ്.ശ്രദ്ധ ശ്രീനാഥ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.നെടുമുടി വേണു, ജോണി ആന്റണി, ഇന്ദ്രന്‍സ്, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.