Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് ഇനി ഒ.ടി.ടി റിലീസ് കാലം, ദൃശ്യം 2-ല്‍ തുടങ്ങി എലോണ്‍ വരെ

മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് ഇനി ഒ.ടി.ടി റിലീസ് കാലം, ദൃശ്യം 2-ല്‍ തുടങ്ങി എലോണ്‍ വരെ

കെ ആര്‍ അനൂപ്

, ശനി, 6 നവം‌ബര്‍ 2021 (10:22 IST)
ഒരു മോഹന്‍ലാല്‍ ചിത്രം തിയറ്ററില്‍ കാണാന്‍ ഇനിയും എത്ര നാള്‍ കാത്തിരിക്കണമെന്ന ചോദ്യമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. ദൃശ്യം 2 ആയിരുന്നു മോഹന്‍ലാലിന്റെ ആദ്യത്തെ ഒ.ടി.ടി റിലീസ് ചിത്രം. 2021 പുതുവര്‍ഷദിനത്തില്‍ ട്രെയിലര്‍ പുറത്തുവിട്ട് കൊണ്ടാണ് ആരാധകരെ ഞെട്ടിച്ചത്. കോവിഡ് കാലത്ത് അടഞ്ഞുകിടന്ന തിയേറ്ററുകള്‍ ആദ്യമായി തുറന്നപ്പോള്‍ വീണ്ടും ആളുകളെ തിയേറ്ററുകളില്‍ എത്തിക്കാനാകും എന്ന പ്രതീക്ഷയോടെയായിരുന്നു ദൃശ്യം 2നായി എല്ലാവരും കാത്തിരുന്നത്. ഇപ്പോഴിതാ മരക്കാര്‍ ഉള്‍പ്പെടെ മോഹന്‍ലാലിന്റെ ഇനി വരാനുള്ള 5 ചിത്രങ്ങളും ഒ.ടി.ടി റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു.
ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍, എലോണ്‍, പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം എന്നിവയാണ് ഇനി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുക. അതിനാല്‍ തന്നെ ഇനി ഒരു മോഹന്‍ലാല്‍ ചിത്രം തിയറ്ററില്‍ എത്തുവാന്‍ മാസങ്ങളെടുക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമയില്‍നിന്ന് ഇതാദ്യം,ബുര്‍ജ് ഖലീഫയില്‍ കുറുപ്പ് ട്രെയിലര്‍