Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബറോസിന് ശേഷമുള്ള മോഹൻലാൽ സിനിമ സിദ്ദിഖിനൊപ്പമോ?

ബറോസിന് ശേഷമുള്ള മോഹൻലാൽ സിനിമ സിദ്ദിഖിനൊപ്പമോ?
, വെള്ളി, 6 മെയ് 2022 (19:20 IST)
ചിത്രീകരണം പുരോഗമിക്കുന്ന ബറോസ് എന്ന ചിത്രത്തിന് ശേഷം ഏതായിരിക്കും മോഹൻലാലിന്റെ അടുത്ത ചിത്രമെന്ന ആകാംക്ഷയിലാണ് ആരാധകർ. 12th മാൻ, മോൺസ്റ്റർ,എലോൺ എന്നീ ചിത്രങ്ങൾ ഒടിടി റിലീസ് ആയതിനാൽ ബറോസിന് ശേഷമുള്ള ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് സാധ്യതയധികവും. ഇപ്പോഴിതാ താരം ബറോസിന് ശേഷം ചെയ്യുന്ന പ്രൊജക്‌ടിനെ പറ്റി സൂചന നൽകിയിരിക്കുകയാണ് മോഹൻലാലുമായി അടുത്ത കേന്ദ്രങ്ങൾ.
 
ബറോസിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ബിഗ് ബജറ്റ് സിനിമയുടെ വിദേശ ഷെഡ്യൂളുകളാവും മോഹൻലാൽ പൂർത്തിയാക്കുക എന്നാണ് അറിയുന്നത്. ബറോസ് പൂർത്തിയാക്കിയ ശേഷമെ അടുത്ത പ്രൊജക്‌ട് എന്തെന്ന് മോഹൻലാൽ തീരുമാനിക്കുകയുള്ളു. വാർത്തകളിൽ പ്രചരിച്ചത് പോലെ സിദ്ദിഖുമൊത്തുള്ള സിനിമയോ, ടിനു പാപ്പച്ചൻ സിനിമയോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
 
ദൃശ്യം സെക്കൻഡിന് മുൻപ് തന്നെ ചിത്രീകരണം ആരംഭിച്ചെങ്കിലും കൊവിഡ് വ്യാപനം മൂല‌മാണ് ജീത്തു ജോസഫ് ചിത്രം റാമിന്റെ ചിത്രീകരണം പൂർത്തിയാക്കാൻ സാധിക്കാതെ വന്നത്. ബറോസിന് ശേഷം അതിനാൽ മോഹൻലാൽ പൂർത്തിയാക്കുക റാം ആയിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വാപ്പിച്ചിയെ പോലെ ആകുമെന്ന് സ്വപ്‌നം കാണരുത്, സ്വന്തം പ്രയത്‌നത്താല്‍ മുന്നോട്ട് പോകണം'; ഒരമ്മ മകന് നല്‍കിയ ഉപദേശം