Publish Date: Fri, 06 May 2022 (12:51 IST)
Updated Date: Fri, 06 May 2022 (12:55 IST)
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം കണ്ടെത്താന്‍ നടന്‍ ആസിഫ് അലി എപ്പോഴും ശ്രമിക്കാറുണ്ട്.
നിരവധി ചിത്രങ്ങളാണ് നടന്റെതായി ഒരുങ്ങുന്നത്.വനിത റംസാന്‍ സ്‌പെഷ്യല്‍ മാഗസിനു വേണ്ടി കുടുംബത്തോടൊപ്പം നടന്‍ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ഇപ്പോഴിതാ ഫോട്ടോഷൂട്ടിന് പിന്നിലെ ഒരുക്കങ്ങള്‍ വീഡിയോയാക്കി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ആസിഫിന്റെ ഭാര്യ സമ.
2013ലായിരുന്നു ആസിഫ് വിവാഹിതനായത്.കണ്ണൂര്‍ തലശ്ശേരി സ്വദേശിനിയായ സമയാണ് ഭാര്യ.
ആദം അലി, ഹയ എന്നിവരാണ് മക്കള്‍.
റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒറ്റ' ഒരുങ്ങുകയാണ്.ആസിഫ് അലിയും അര്‍ജുന്‍ അശോകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ആസിഫ് അലി, സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന കുറ്റവും ശിക്ഷയും മെയ് 27ന് റിലീസ് ചെയ്യും.