Webdunia - Bharat's app for daily news and videos

Install App

'അമ്മ' പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവെച്ചു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കെതിരെ ലൈംഗിക അതിക്രമ പരാതികള്‍ ഉയര്‍ന്നിരുന്നു

രേണുക വേണു
ചൊവ്വ, 27 ഓഗസ്റ്റ് 2024 (14:45 IST)
താരസംഘടനയായ 'അമ്മ'യില്‍ പൊട്ടിത്തെറി. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. എക്‌സിക്യൂട്ടീവിലെ 17 അംഗങ്ങളും രാജി സന്നദ്ധത അറിയിച്ചു. പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെന്ന് മോഹന്‍ലാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്കു പിന്നാലെയാണ് കൂട്ടരാജി. 
 
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കെതിരെ ലൈംഗിക അതിക്രമ പരാതികള്‍ ഉയര്‍ന്നിരുന്നു. ആരോപണ വിധേയരില്‍ ഒരാളായ നടന്‍ സിദ്ദിഖ് 'അമ്മ' ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. 
 
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 'അമ്മ' അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചേരുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ അസൗകര്യത്തെ തുടര്‍ന്ന് എക്‌സിക്യൂട്ടീവ് യോഗം മാറ്റുകയായിരുന്നു. എക്‌സിക്യൂട്ടീവ് പോലും ചേരാതെയാണ് ഇപ്പോള്‍ സംഘടന ഭാരവാഹികളുടെ കൂട്ടരാജി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തു; പരാതി നല്‍കി എല്‍ഡിഎഫ്

മഴ തെക്കോട്ട്; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

അടുത്ത ലേഖനം
Show comments