താരസംഘടനയായ അമ്മയുടെ നേതൃത്വത്തിനെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ താരസംഘടനയില്‍ പൊട്ടിത്തെറി. അമ്മ ആക്ടിങ്ങ് സെക്രട്ടറി ബാബുരാജ് രാജിവെയ്ക്കണമെന്ന് നടി ശ്വേത മേനോണ്‍ ആവശ്യപ്പെട്ടു. സീനിയറോ,ജൂനിയറോ ആയാലും ആരോപണം വന്നാല്‍ നേതൃസ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്നതാണ് ഉചിതമെന്ന് ശ്വേത മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സിദ്ദിഖിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹം രാജിവെച്ചു. ബാബുരാജ് മാറി നില്‍ക്കുന്നതാണ് ഉചിതം. ബാബുരാജിനെ ജനറല്‍ സെക്രട്ടറിയാക്കുന്നത് ആരാണ് തടയുന്നതെന്ന് അദ്ദേഹം പറയണം. ആരോപണം വന്നാല്‍ ചിലര്‍ മാത്രം മാറി നില്‍ക്കുന്നു. മറ്റാരുടെയെങ്കിലും പേരില്‍ ആരോപണം വന്നാല്‍ അവര്‍ മാറി നില്‍ക്കാത്തത് എന്താണ്. എന്തുകൊണ്ടാണ് ഓരോരുത്തര്‍ക്കും ഓരോ നിയമം. ഇത് ശരിയല്ല ശ്വേത മേനോന്‍ പറഞ്ഞു.
നേരത്തെ അമ്മ ഇന്റേണല്‍ കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനത്ത് ശ്വേത മേനോന്‍ പ്രവര്‍ത്തിച്ചിരുന്നു. നടന്‍ വിജയ് ബാബുവിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തണമെന്ന് ശ്വേത മേനോന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അമ്മ നേതൃത്വം ഇത് അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് ശ്വേത മേനോന്‍ സ്ഥാനം രാജിവെച്ചിരുന്നു.