Webdunia - Bharat's app for daily news and videos

Install App

Empuraan Total Collection: എമ്പുരാൻ ശരിക്കും എത്ര നേടി? 300 കോടി കടന്നോ? മോഹൻലാല്‍ പടം ഇനി ടെലിവിഷനിലേക്ക്

മറ്റ് ബിസിനസുമുള്‍പ്പടെ 325 കോടി എമ്പുരാൻ നേടിയെന്ന് ഔദ്യോഗികമായി തന്നെ അറിയിച്ചിരുന്നു.

നിഹാരിക കെ.എസ്
തിങ്കള്‍, 14 ജൂലൈ 2025 (08:41 IST)
കുറച്ച് വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് ലഭിച്ച തിയേറ്റർ വിജയ ചിത്രമായിരുന്നു എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം റിലീസിന് പിന്നാലെ വിവാദങ്ങളുണ്ടാക്കി. മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയപ്പോള്‍ 265 കോടിയില്‍ അധികം ഗ്രോസ് നേടിയിട്ടുണ്ട് എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റ് ബിസിനസുമുള്‍പ്പടെ 325 കോടി എമ്പുരാൻ നേടിയെന്ന് ഔദ്യോഗികമായി തന്നെ അറിയിച്ചിരുന്നു. 
 
മോഹൻലാലിന്റെ എമ്പുരാന്റെ ടെലിവിഷൻ പ്രീമിയറിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പുതുതായി ശ്രദ്ധയാകര്‍ഷിക്കുന്നത്. സിനിമ ഉടൻ ടി.വിയിൽ പ്രദർശനം ആരംഭിക്കും. ഏഷ്യാനെറ്റിലാണ് എമ്പുരാൻ സംപ്രേഷണം ചെയ്യുക. വൈകാതെ എമ്പുരാന്റെ ടെലിവിഷൻ പ്രീമിയര്‍ ഉണ്ടാകുമെന്നാണ് സിനിമാ അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓണത്തോടനുബന്ധിച്ചായിരിക്കുമെന്നാണ് സൂചന.
 
ജിയോ ഹോട്‍സ്റ്റാറിലൂടെ മോഹൻലാലിന്റെ എമ്പുരാൻ ഒടിടിയില്‍ സ്‍ട്രീമിംഗ് തുടരുകയുമാണ്. മഞ്ഞുമ്മല്‍ ബോയ്‍സിനെ വീഴ്‍ത്തി മോഹൻലാല്‍ ചിത്രം വിദേശത്തും ഒന്നാമതെത്തിയിരുന്നു. പ്രേമലുവിന്റെ ആഗോള ലൈഫ് ടൈം കളക്ഷനാണ് വിദേശത്ത് മാത്രം എമ്പുരാൻ മറികടന്നിരിക്കുന്നത്. എമ്പുരാന്റെ ഫൈനല്‍ കളക്ഷൻ 144.8 കോടിയാണ് വിദേശത്ത് മാത്രം എന്നാണ് റിപ്പോര്‍ട്ട്. എമ്പുരാന്‍ 100 കോടി തിയറ്റര്‍ ഷെയര്‍ വരുന്ന ആദ്യ മലയാള ചിത്രവും ആയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് പരിക്കേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

രണ്ടു വിദ്യാർത്ഥികൾ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തമിഴ്, തെലുങ്ക് നടൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

അടുത്ത ലേഖനം
Show comments