Hridayapoorvam: മോഹൻലാലിന് ഹാട്രിക് വിജയമോ? ഫണ്‍ ഉറപ്പ് നല്‍കി ഹൃദയംപൂര്‍വ്വം പുതിയ പോസ്റ്റര്‍
മോഹന്‍ലാലും സംഗീത് പ്രതാപമുള്ളതാണ് പോസ്റ്ററിലുള്ളത്.
എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം മോഹൻലാലിന്റേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രമാണ് ഹൃദയപൂർവ്വം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസ് ആയാണ് വരിക. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മോഹന്‍ലാലും സംഗീത് പ്രതാപമുള്ളതാണ് പോസ്റ്ററിലുള്ളത്.
ചിത്രമൊരു ഫണ്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് പോസ്റ്റര്‍ വ്യക്തമാക്കുന്നത്. പോസ്റ്ററിലെ മോഹന്‍ലാലിന്റേയും സംഗീതിന്റേയും ഭാവങ്ങള്‍ ചിരി പടര്‍ത്തുന്നതാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മാളവിക മോഹനനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും കൈകോര്‍ക്കുന്നത്.
തമാശയ്ക്കും ഫാമിലി ഇമോഷന്‍സിനുമൊക്കെ പ്രാധാന്യം നല്‍കുന്ന സിനിമയായിരിക്കും ഹൃദയപൂര്‍വ്വം. ചിത്രത്തില്‍ സംഗീത, സിദ്ധീഖ്, സബിത ആനന്ദ്, ബാബുരാജ്, നിഷാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സോനു ടിപിയാണ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്. ഓഗസ്റ്റ് 28 നാണ് ചിത്രം തിയറ്ററിലേക്ക് എത്തുക.