Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ
ഇപ്പോഴിതാ സിനിമയുടെ ഒരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
Patriot Movie Location pic
വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമായ 'പേട്രിയറ്റ്' ആണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിന്റെ ഭാഗങ്ങളെല്ലാം ഷൂട്ടിങ് പൂർത്തിയാക്കിയതായി റിപ്പോർട്ട്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര തുടങ്ങിയവരും സിനിമയുടെ ഭാഗമാണ്. ഇപ്പോഴിതാ സിനിമയുടെ ഒരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
എറണാകുളത്ത് ചിത്രീകരണം ആരംഭിച്ച ഈ ഷെഡ്യൂൾ പത്ത് ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. നേരത്തെ എടപ്പാളിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. മോഹൻലാലിന്റെ ഫൈറ്റ് സീക്വൻസുകളായിരുന്നു ഈ ഷെഡ്യൂളിൽ ചിത്രീകരിച്ചത്. 80 കോടിയോളം നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ രചനയും മഹേഷ് നാരായണൻ തന്നെയാണ്.
ചിത്രത്തിന്‍റെ ഛായാഗ്രഹണം ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ്. സാമ്രാട്ട് പൃഥ്വിരാജ്, റോക്കി ഓര്‍ റാണി കി പ്രേം കഹാനി, തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം. ചിത്രത്തിൽ ഇനി മമ്മൂട്ടിയുടെ ഭാഗങ്ങളാണ് ചിത്രീകരിക്കാൻ ബാക്കിയുള്ളത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടർന്ന് മമ്മൂട്ടി ഇപ്പോൾ വിശ്രമത്തിലാണ്. ബ്രേക്ക് കഴിഞ്ഞ് തിരിച്ചുവന്ന ഉടൻ തന്നെ ഈ സിനിമയുടെ ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കും.