Webdunia - Bharat's app for daily news and videos

Install App

Hridayapoorvvam Collection: രണ്ടാമത്തെ ശനിയാഴ്ച ഹൃദയപൂർവം നേടിയത് ഞെട്ടിക്കുന്ന തുക

നിഹാരിക കെ.എസ്
ഞായര്‍, 7 സെപ്‌റ്റംബര്‍ 2025 (17:05 IST)
സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂർവം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ ചിത്രം 51 കോടി കളക്ഷൻ നേടിയപ്പോൾ ഇന്ത്യയിൽ മാത്രം ഇന്നലെ 3.03 കോടി നേടിയിരിക്കുകയാണ് എന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്. 
 
ഇതുവരെ നേടിയതിൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ കളക്ഷനാണ് ശനിയാഴ്ചത്തേത്. ആദ്യ ഞായറാഴ്‍ച ചിത്രം 3.7 കോടി രൂപ നേടിയിരുന്നു. റിലീസിന് ഹൃദയപൂർവം ഇന്ത്യയിൽ 3.25 കോടി രൂപയാണ് നെറ്റായി നേടിയത്. വിദേശത്ത് നിന്ന് മാത്രം 25 കോടി ഹൃദയപൂർവം ആകെ നേടിയിട്ടുണ്ടെന്നും സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു.
 
കോമഡി എലമെന്റുകളൊക്കെ തിയറ്ററുകളിൽ രസിപ്പിക്കുന്നുണ്ടെന്നാണ് ചിത്രം കണ്ടവർ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചിരിക്കുന്നത്. മോഹൻലാൽ- സംഗീത് പ്രതാപ് കോമ്പോ വർക്ക് ആയിരിക്കുന്നുവെന്നാണ് ചിത്രത്തിനെ കുറിച്ചുള്ള പ്രതികരണങ്ങൾ. മികച്ച പശ്ചാത്തല സംഗീതവും ഛായാഗ്രാഹണവും ചിത്രത്തിന്റെ ആകർഷണങ്ങളാണ്. മികച്ച ഫീൽ ഗുഡ് ചിത്രമാണ് ഹൃദയപൂർവം എന്നാണ് പൊതുവെയുള്ള പ്രതികരണങ്ങൾ.
 
സത്യൻ അന്തിക്കാടിൻറെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും 'ഹൃദയപൂർവ്വ'ത്തിനുണ്ട്. ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടില്‍ എത്ര പണം സൂക്ഷിക്കാം? നിയമപരമായ പരിധി എത്രയാണെന്നറിയാമോ

കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി; എച്ച്.എം.ടിയുടെ 27 ഏക്കര്‍ ഭൂമി ഏറ്റെടുക്കും

Kerala Weather: ചക്രവാതചുഴി, വരുന്നു പുതിയ ന്യൂനമര്‍ദ്ദം; കേരളത്തില്‍ മഴ

എനിക്ക് ഡോക്ടറാവണ്ട, നീറ്റിൽ 99.99 ശതമാനം മാർക്ക് നേടി നീറ്റ് പാസായ 19 കാരൻ ജീവനൊടുക്കി

ഗാസയില്‍ സംഘര്‍ഷം അവസാനിപ്പിച്ചാല്‍ മാത്രമേ ട്രംപിന് നൊബേല്‍ സമ്മാനം ലഭിക്കുകയുള്ളുവെന്ന് ഇമ്മാനുവല്‍ മാക്രോണ്‍

അടുത്ത ലേഖനം
Show comments