Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mammootty's Kalamkaval: 'ഈ വേഷം അയാൾ ചെയ്‌താൽ നന്നാകും': മമ്മൂട്ടി പറഞ്ഞു, കളങ്കാവലിലേക്ക് വിനായകൻ വന്നത് ഇങ്ങനെ

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്തിരിക്കുന്ന സിനിമ ഓഗസ്റ്റിൽ തിയറ്ററുകളിലെത്താനാണ് സാധ്യത.

kalamkaval

നിഹാരിക കെ.എസ്

, ഞായര്‍, 13 ജൂലൈ 2025 (14:12 IST)
Mammootty: ഈ വർഷം റിലീസ് ചെയ്യാനിരിക്കുന്ന മമ്മൂട്ടി സിനിമകളിൽ ഏറ്റവും പ്രതീക്ഷയുള്ള പടമാണ് കളങ്കാവൽ. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്തിരിക്കുന്ന സിനിമ ഓഗസ്റ്റിൽ തിയറ്ററുകളിലെത്താനാണ് സാധ്യത. ചിത്രത്തിൽ മമ്മൂട്ടി വില്ലനാകുമ്പോൾ നായകനായി എത്തുന്നത് വിനായകൻ ആണ്. 
 
ചിത്രത്തെ കുറിച്ച് സംവിധായകൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സിനിമ ഗ്രൂപ്പുകളിൽ അടക്കം ചർച്ചയായിരിക്കുന്നത്. കളങ്കാവൽ ഒരു ക്രൈം ഡ്രാമയാണെന്ന് ജിതിൻ പറയുന്നു. മാത്രമല്ല മമ്മൂട്ടിയുടെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ഇതെന്നും സംവിധായകൻ ഉറപ്പുനൽകുന്നു. ഈ സിനിമയിലൂടെ മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നാണ് സംവിധായകൻ പറയുന്നത്. ചിത്രത്തിൽ നായകൻറെ വേഷത്തിൽ വിനായകനെ തിരഞ്ഞെടുത്തത് മമ്മൂട്ടിയാണെന്നും അദ്ദേഹം ഓർക്കുന്നു. 
 
വിനായകനെ സജസ്റ്റ് ചെയ്തത് മമ്മൂട്ടി ആയിരുന്നു. 'ഈ വേഷം അയാൾ ചെയ്‌താൽ നന്നാകും' എന്നാണ് മമ്മൂട്ടി പറഞ്ഞത്. എഴുതിവെച്ചതിലും മുകളിൽ പെർഫോം ചെയ്യുന്ന രണ്ട് ആർട്ടിസ്റ്റുകളെയാണ് തനിക്ക് കിട്ടിയതെന്നും ജിതിൻ പറയുന്നു. 
 
സൈക്കോപാത്തായ ഒരു സീരിയൽ കില്ലറുടെ വേഷമാണ് മമ്മൂട്ടിക്ക്. ദക്ഷിണേന്ത്യയിൽ വലിയ കോലിളക്കം സൃഷ്ടിച്ച കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥയാണ് സിനിമയുടെ ഉള്ളടക്കമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം സയനൈഡ് നൽകിയ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു കുപ്രസിദ്ധനായ ആളാണ് സയനൈഡ് മോഹൻ എന്ന മോഹൻ കുമാർ. ഈ കഥാപാത്രത്തെയാണ് ജിതിൻ കെ ജോസ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മമ്മൂട്ടി കമ്പനി നിർമിച്ചിരിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവൽ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ